കൊല്ലം: മൂന്നുമാസം മുൻപു ഭർതൃവീട്ടിൽ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി കുടുംബവീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റു മരിച്ചു. ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെയും മണിമേഖലയുടെയും മകൾ ഉത്രയ്ക്കാണു (25) ദാരുണാന്ത്യം.[www.malabarflash.com]
ഭർത്താവ് അടൂർ പറക്കോട് സൂരജ് ഭവനിൽ സൂരജിന്റെ വീട്ടിൽ വച്ചു പാമ്പുകടിയേറ്റതിനെത്തുടർന്നുള്ള ചികിത്സയ്ക്കായി ഏറത്തെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുവരുമ്പോഴാണു വീണ്ടും പാമ്പുകടിയേറ്റതും മരണം സംഭവിച്ചതും.
കഴിഞ്ഞ ദിവസം രാവിലെ ഉത്രയെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ മുറിയിൽ പാമ്പിനെ കണ്ടെത്തി. ഉത്രയെ അഞ്ചലിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് സൂരജ്. മകൻ: ധ്രുവ്.

0 Comments