ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ജീമെയ്ല്‍ ഉപയോഗിക്കുമ്പോള്‍ തന്നെ വീഡിയോ കോള്‍ വിളിക്കാം. ഇതിനായി ജീമെയ്ല്‍ അക്കൗണ്ടുകളിലേക്ക് ഗൂഗിള്‍ മീറ്റ് കൂട്ടിച്ചേര്‍ത്തു. ഒന്നിലധികം പേരുമായി വീഡിയോ കോള്‍ ചെയ്യാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.[www.malabarflash.com]
ജീമെയ്ലിന്റെ ഇടത് വശത്ത് മീറ്റ് എഴുതിയിരിക്കുന്ന ഒരു പോപ്പ്അപ്പ് ഇപ്പോള്‍ പുതിയതായി ആരംഭിച്ചിരിക്കുന്നു. മീറ്റ് വിഭാഗത്തിന് കീഴില്‍, ‘ഒരു മീറ്റിംഗ് ആരംഭിക്കുക’, ‘ഒരു മീറ്റിംഗില്‍ ചേരുക’ എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കാണാനാവും. ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പത്തില്‍ ഇതു സഹായിക്കും. കൂടാതെ ജി മെയില്‍ ഉപയോക്താക്കള്‍ക്ക് വളരെയധികം അലോസരമില്ലാതെ ഇത് ഉപയോഗിക്കാനും കഴിയും.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഗൂഗിള്‍ എല്ലാ ഉപയോക്താക്കള്‍ക്കും പ്രീമിയം മീറ്റ് ആപ്ലിക്കേഷന്‍ സൗജന്യമാക്കി, കൂടാതെ ഇത് നേരിട്ട് ജിമെയിലിലേക്ക് വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സൂം, സ്‌കൈപ്പ് എന്നിവപോലുള്ള മറ്റ് വീഡിയോ കോണ്‍ഫറന്‍സ് ആപ്ലിക്കേഷന്‍ വളരെയധികം ഉപഭോക്തൃ പിന്തുണ സ്വീകരിച്ചതോടെയാണ് ഗൂഗിളിന്റെ ഈ തിരക്കിട്ട നടപടി. ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സഹായകമാകും ഗൂഗിളിന്റെ ഈ പുതിയ നീക്കം. ജീമെയില്‍ എടുക്കുമ്പോള്‍ തന്നെ ഗൂഗിള്‍ മീറ്റ് ചെയ്യാനുള്ള സൗകര്യം കൂടി നല്‍കുകയാണ് കമ്പനി.
എന്നിരുന്നാലും, നിങ്ങള്‍ക്ക് ഇതുവരെ ഒരു ഗൂഗിള്‍മീറ്റ് അക്കൗണ്ട് ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് ജിമെയല്‍ അക്കൗണ്ട് വഴി ഇത് ആക്സസ് ചെയ്യാന്‍ കഴിയും. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് എങ്ങനെ ഒരു വീഡിയോ കോള്‍ ആരംഭിക്കാമെന്നു നോക്കാം. ഡ്രാഫ്റ്റുകള്‍ക്ക് തൊട്ടുതാഴെയായി നിങ്ങള്‍ ഗൂഗിള്‍ മീറ്റ് വിഭാഗം കണ്ടെത്താനാവും. ഇതിന് ചുവടെ, ‘ഒരു മീറ്റിംഗ് ആരംഭിക്കുക’, ‘ഒരു മീറ്റിംഗില്‍ ചേരുക’ എന്ന രണ്ട് ഓപ്ഷനുകള്‍ നിങ്ങള്‍ കണ്ടെത്തും. ഒരു മീറ്റിംഗ് ആരംഭിക്കുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ക്യാമറയും മൈക്രോഫോണും ആക്സസ് ചെയ്യുന്നതിന് ഗൂഗിള്‍ മീറ്റ് അനുമതി ചോദിക്കും.
ക്യാമറയിലേക്കുള്ള ആക്സസ്സ് അനുവദിച്ചുകഴിഞ്ഞാല്‍, ക്യാമറ സജ്ജീകരിക്കുന്നതിന് നിമിഷങ്ങളെടുക്കും. തുടര്‍ന്ന്, മീറ്റിംഗ് തയ്യാറാണെന്ന് നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിക്കും. ഒരു കോളില്‍ ചേരണമോ അവതരണം നല്‍കണോ എന്ന് ഗൂഗിള്‍ മീറ്റ് ചോദിക്കും. നിങ്ങള്‍ ഇപ്പോള്‍ ചേരുക എന്നതില്‍ ക്ലിക്കുചെയ്യുകയാണെങ്കില്‍, വീഡിയോ ചാറ്റിലേക്കുള്ള ലിങ്കുള്ള ഒരു പുതിയ പോപ്പ്അപ്പ് വിന്‍ഡോ ലഭിക്കും. നിങ്ങള്‍ക്ക് അതില്‍ ചേരുന്നതിനോ ആളുകളെ അതിലേക്കു ക്ഷണിക്കാനോ ഇതിലൂടെ കഴിയും. അതല്ലെങ്കില്‍ മറ്റൊരാളാണ് നിങ്ങളെ ക്ഷണിക്കുന്നതെങ്കില്‍ ഹോസ്റ്റ് നല്‍കിയ മീറ്റിംഗ് ഐഡി ഉപയോഗിച്ച് ഒരു മീറ്റിംഗില്‍ ചേരാന്‍ കഴിയും.

0 Comments