NEWS UPDATE

6/recent/ticker-posts

ചക്ക പറിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

മലപ്പുറം: വീടിനരികെയുള്ള പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പനമ്പിലാവ് വാഴാനിപ്പുഴയില്‍ ജോഫിന്‍ ജോസ് (23) ആണ് മരണപ്പെട്ടത്.[www.malabarflash.com]

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ചക്ക പറിക്കാനായി തോട്ടിക്ക് മേലെ കെട്ടിയ കത്തിയില്‍ മിന്നല്‍ പിടിച്ചാണ് സംഭവം. മാതാവ് ഫിലോമിനക്കും ഇടിമിന്നലില്‍ സാരമായ പരിക്കേറ്റു. വീടിന്റെ അടുക്കള ഭാഗത്തും ഇടിമിന്നല്‍ കാരണം നാശനഷ്ടമുണ്ടായി. 

സംഭവമുണ്ടായി ഉടനെ തന്നെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

അരീക്കോട് ടൗണില്‍ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു ജോഫിന്‍ ജോസ്. വാഴാനിപ്പുഴയില്‍ ജോസ് ആണ് പിതാവ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ജോസ്ലി, ജോസ്‌ന ( നഴ്‌സ്, ബേബി മെമോറിയല്‍ ഹോസ്പിറ്റല്‍ കോഴിക്കോട്).

ഞായറാഴ്ച വൈകുന്നേരത്തോടെ ജില്ലയിലെ വിവിധ മലയോര മേഖലയില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണുണ്ടായത്.പലയിടങ്ങളിലും മരം കടപുഴകി വീഴുകയും വൈദ്യുതി നിലക്കുകയുമുണ്ടായി.

Post a Comment

0 Comments