NEWS UPDATE

6/recent/ticker-posts

യൂത്ത് കോൺഗ്രസ് നേതാവ് ഫിറോസ് അണങ്കൂർ അന്തരിച്ചു

കാസർകോട്: കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഫിറോസ് അണങ്കൂര്‍ (43) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.[www.malabarflash.com]

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു. അണങ്കൂര്‍ ടി.വി.സ്റ്റേഷന്‍ റോഡിലെ പരേതരായ ചീരു മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്.

ഭാര്യ: താഹിറ (ചെമ്പരിക്ക). മക്കള്‍: ഫയാസ് ഫിറോസ് (രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി, സഅദിയ കോളേജ്, കോളിയടുക്കം), ഫാത്വിമ, ഫാഹിസ, സഫാസ്, ഫാഹിസ് (നാല് പേരും, നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), ഫൈസി (മൂന്നര വയസ്). 

സഹോദരങ്ങള്‍: ഷാഫി, സലീം, മൈമൂന, ബീവി, അലീമ, നവാസ്, നൗഷാദ്, സമീര്‍, മുജീബ്.

Post a Comment

0 Comments