താമരശ്ശേരി: ളുഹര്‍ നിസ്‌കാരം നടത്തിയ പള്ളി ജീവനക്കാര്‍ക്കെതിരേ കേസ്. താമരശ്ശേരിയിലെ കുന്നിക്കല്‍ ജുമാ മസ്ജിദിലെ ജീവനക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.[www.malabarflash.com]
പള്ളിയിലെ ഒരു ജീവനക്കാരനും ശുചീകരണത്തിനെത്തിയ മറ്റു മൂന്ന് പേരും വെള്ളിയാഴ്ച ഉച്ചക്ക് ളുഹര്‍ നിസ്‌കരിച്ചിരുന്നു. ഈ നാലുപേര്‍ക്കെതിരെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജുമഅ നിസ്‌കരിച്ചു എന്ന പേരില്‍ കേസെടുത്തിരിക്കുന്നത്.
സാമൂഹിക അകലം പാലിച്ച് അഞ്ചു പേര്‍ക്ക് വരെ നിസ്‌കാരം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കെ നാലു പേര്‍ക്കെതിരേ കേസെടുത്തില്‍ പ്രതിഷേധം ശക്തമായിരിക്കുയാണ്.
കുന്നിക്കല്‍ ജുമാ മസ്ജിദില്‍ ജുമുഅ നടന്നു എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും സര്‍ക്കാര്‍ നിയന്ത്രണം പ്രഖ്യാപിച്ച ശേഷം ഇന്നേവരെ ജുമുഅയോ മറ്റു ഔദ്യോഗിക ജമാഅത്ത് നിസ്‌കാരങ്ങളോ നടന്നിട്ടില്ലെന്നും മഹല്ല് പ്രസിഡന്റ് സി. മോയിന്‍കുട്ടി പറഞ്ഞു.

പള്ളിയിലെ ജീവനക്കാരനും ശുചീകരണത്തിനെത്തിയ മൂന്നുപേരും അടക്കം നാലുപേര്‍ വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയില്‍ വച്ച് ളുഹര്‍ നിസ്‌കരിച്ചിരുന്നു. ഇതിനെ ഏതാനും പേര്‍ ജുമുഅ നടക്കുന്നു എന്ന രീതിയില്‍ പ്രചരിപ്പിക്കുകയും പോലീസ് അധികാരികള്‍ക്ക് രഹസ്യ വിവരം കൈമാറുകയാണുണ്ടായതെന്നും സി. മോയിന്‍കുട്ടി പറഞ്ഞു.
0 Comments