NEWS UPDATE

6/recent/ticker-posts

പൂനയില്‍ 87 കോടിയുടെ കള്ളനോട്ട് പിടികൂടിയ സംഭവം, സംഘത്തില്‍ ഉദുമ സ്വദേശിയും

കാസര്‍കോട്: പൂനെയില്‍ 87 കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഘത്തില്‍ കാസര്‍കോട് ഉദുമ സ്വദേശിയും ഉള്‍പ്പെട്ടതായി വിവരം. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വിവരം ലഭിച്ചുവെങ്കിലും ബേക്കല്‍ പോലീസിന് സംഭവം അറിയില്ല.[www.malabarflash.com]

ഉദുമ മലാംകുന്ന് സ്വദേശിയായ റിതേഷ് രത്നാകരനടക്കം ആറുപേരെയാണ് ഇന്റലിജന്‍സും പൂനെ പോലീസും ചേര്‍ന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.

കപ്പല്‍ ജോലിയുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷമായി മുംബൈയിലാണ് യുവാവ് താമസിക്കുന്നത്. മുംബൈയില്‍ താമസിക്കുന്ന പാലക്കുന്ന് സ്വദേശികളാണ് സംഘത്തില്‍ റിതേഷും ഉണ്ടെന്ന് ബന്ധുക്കളെ അറിയിച്ചത്.
സൈനികനായ ഷെയ്ഖ് ആലിം ഗുലാബ് ഖാന്‍ സാഹബ് (36), പൂനെ സ്വദേശി സുനില്‍ ബദ്രിനാരായണ സര്‍ദ (45), നവി മുംബൈ സ്വദേശികളായ റിതേഷ് രത്നാകര്‍ (35), അബ്ദുള്‍ റഹ്മാന്‍ അദുല്‍ ഗാനിക് ഖാന്‍ (18), കമോട്ടെ സ്വദേശി അബ്ദുല്‍ ഗാനി, മുംബൈയിലെ മീര റോഡ് സ്വദേശികളായ റഹ്മത്തുല്ല ഖാന്‍ (45), അഹമ്മദ് മുഹമ്മദ് ഇഷാഖ് ഖാന്‍ എന്നിവരാണ് പിടിയിലായത്.

മിലിട്ടറി ഇന്റലിജന്‍സ് (എം.ഐ) നടത്തിയ ഓപ്പറേഷനില്‍ പുനെ ക്രൈംബ്രാഞ്ച് 87 കോടി രൂപയുടെ വ്യാജ ഇന്ത്യന്‍, യു.എസ് കറന്‍സി നോട്ടുകള്‍ ബുധനാഴ്ച വിമനഗറിലെ സഞ്ജയ് പാര്‍ക്കിലെ ബംഗ്ലാവില്‍ നിന്നാണ് പിടിച്ചെടുത്തത്. ബോംബെ എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ മിലിട്ടറി ബാന്‍ഡ് യൂണിറ്റിലെ ലാന്‍സ് നായിക് ഉള്‍പ്പെടെ ആറ് പേരെയാണ് പിടികൂടിയത്. ജമ്മു കശ്മീരിലെ എം.ഐ ഉദ്യോഗസ്ഥരും സതേണ്‍ കമാന്‍ഡും നല്‍കിയ സൂചനയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

Post a Comment

0 Comments