NEWS UPDATE

6/recent/ticker-posts

അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനം; ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ സൈക്കിള്‍ സന്ദേശ യാത്ര

കാസര്‍കോട്: ജൂണ്‍ 23 അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കായിക ക്ഷമത വര്‍ദ്ധിപ്പിക്കൂ കൊറോണയെ അകറ്റൂ' എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് ബേക്കല്‍ സൈക്ലിംഗ് ക്ലബ്ബിന്റെ സഹകരണത്തോടെ സൈക്കിള്‍ സന്ദേശ യാത്ര സംഘടിപ്പിച്ചു.[www.malabarflash.com] 

കളക്ട്രേറ്റ് പരിസരത്ത് ജില്ല കളക്ടര്‍ ഡോ: ഡി സജിത്ത് ബാബു ഐ എ എസ് സൈക്കിള്‍ സന്ദേശ യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ ജേഴ്‌സികളും മാസ്‌കുകളും വിതരണം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ചെയര്‍മാന്‍ ടി വി ബാലന്‍ അധ്യക്ഷത വഹിച്ചു. 

അസോസിയേഷന്‍ കണ്‍വീനര്‍ എം അച്ചുതന്‍ മാസ്റ്റര്‍ സ്വാഗതവും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ പള്ളം നാരായണന്‍ നന്ദിയും പറഞ്ഞു. ആര്‍ച്ചറി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ സതീഷ് നമ്പ്യാര്‍, അക്വാറ്റിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ടി പി സൈഫുദ്ധീന്‍, ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ഉദയകുമാര്‍, റോളര്‍ സ്‌കാറ്റിംങ്ങ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഫാറുഖ് കാസ്മി, ഹോക്കി അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് മൂസ പാലക്കുന്ന്, മൗണ്ടനീറിങ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ മുരളി പളളം എന്നിവര്‍ സംസാരിച്ചു. 

കളക്ട്രേറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച സൈക്കിള്‍ സന്ദേശ യാത്ര കാസര്‍കോട് നഗരം ചുറ്റി കെ എസ് ടി പി റോഡ് വഴി സഞ്ചരിച്ച് ബേക്കല്‍ കോട്ടയില്‍ സമാപിച്ചു. മേല്‍പറമ്പ്, പാലക്കുന്ന് എന്നിവിടങ്ങളില്‍ വിവിധ സംഘടകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബേക്കല്‍ കോട്ടയില്‍ നടന്ന സമാപനം ബേക്കല്‍ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments