കൂത്തുപറമ്പ്: നിയന്ത്രണംവിട്ട ബൈക്ക് മതിലിലും വൈദ്യുത തൂണിലും ഇടിച്ച് ബൈക്ക് യാത്രക്കാരായ സൈനികനും സുഹൃത്തും മരിച്ചു. ആർമി ഉദ്യോഗസ്ഥൻ മാവിലായി എരുമേരി വീട്ടിൽ വി. വൈശാഖ് (21), മാവിലായി പൂജയിൽ അഭിഷേക് ബാബു (23) എന്നിവരാണ് മരിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച പുലർച്ചെ 2.45 നു താഴെ കായലോടായായിരുന്നു അപകടം.
കൂത്തുപറമ്പ് ഭാഗത്തുനിന്ന് മമ്പറം ഭാഗത്തേക്കു പോകുകയായിരുന്നു ഇരുവരും. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
അഭിഷേക് ബാബുവിന്റെ പേരിലുള്ളതാണ് അപകടത്തിൽപ്പെട്ട ബൈക്ക്. മാവിലായിയിലെ സുരേശൻ-രജനി ദമ്പതികളുടെ മകനാണ് മരിച്ച വൈശാഖ്. ഡൽഹിയിൽ ആർമി സിഗ്നൽ വിഭാഗത്തിൽ നായ്ക് ആണ്. ഒരാഴ്ച മുമ്പാണ് അദ്ദേഹം അവധിക്ക് നാട്ടിലെത്തിയത്. ഇതേത്തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.

സഹോദരൻ: സൂരജ് (മിലിട്ടറി, ഡൽഹി).
ബാബു-ബീന ദമ്പതികളുടെ മകനാണ് അഭിഷേക് ബാബു. സഹോദരി: വീണ. രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാഫലം ലഭിച്ചതിനു ശേഷമാകും പോസ്റ്റ്മോർട്ടം നടത്തുക.

0 Comments