പഴയങ്ങാടി: മകളുടെ അസുഖവിവരമറിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെ മാട്ടൂലില്‍ കാര്‍ അപകടത്തില്‍പ്പെട്ട് പിതാവ് മരിച്ചു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ നാലുമാസം പ്രായമുള്ള പെൺകുഞ്ഞും മരിച്ചു.[www.malabarflash.com]
മാട്ടൂല്‍ സൗത്ത് ഒതയാര്‍ക്കം ബസ്സ്റ്റോപ്പിനു സമീപത്തെ മുക്കലക്കകത്ത് മുഹമ്മദ് ബിലാലും (31), നാലുമാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാട്ടൂല്‍ സൗത്ത് ബീച്ച് റോഡിലെ ബിരിയാണി റോഡിലായിരുന്നു അപകടം.

ജനിച്ചപ്പോൾതന്നെ ശാരീരിക അവശതയുള്ള കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ട വിവരം ഭാര്യാവീട്ടില്നിന്നു വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് സ്വന്തം വീട്ടില്‍നിന്നു കാറുമായി ഭാര്യവീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ ഖിളര്‍ മസ്ജിദിനു സമീപത്തെ തെങ്ങിലിടിച്ചു കൈത്തോട്ടിലേക്ക് മറിയുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബിലാലിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടവിവരം അറിയുന്നതിനുമുമ്പേ മറ്റൊരു വാഹനത്തില്‍ മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയും മരിച്ചിരുന്നു. മുഹമ്മദ് കുഞ്ഞിയുടെയും ഹഫ്സത്തിന്റെയും മകനാണ് മുഹമ്മദ് ബിലാല്‍. ഭാര്യ: ഷംസീറ. സഹോദരങ്ങള്‍: അഫ്സല് (ഓട്ടോഡ്രൈവര്‍), അജ്മൽ(ഖത്തര്‍), ആദില്‍, ആസിഫ്(ഇരുവരും വിദ്യാര്‍ഥികൾ).
0 Comments