കണ്ണൂർ: പഠിക്കാനുള്ള പുസ്തകം എടുക്കാന്‍ വേണ്ടിയുള്ള യാത്ര അന്ത്യയാത്രയായി. കണ്ണൂർ താണ കണ്ണൂക്കര സുബൈദാസിലെ ആഷിഖ് (46), മകൾ ആയിശ ലിയ (19) എന്നിവരാണ് ശനിയാഴ്ച രാത്രിയില്‍ ഇരിങ്ങലിൽ ഉണ്ടായ അപകടത്തില്‍ മരിച്ചത്.[www.malabarflash.com]
തൊടുപുഴ അൽ അസർ കോളജിലെ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ആയിശ. ഓൺലൈൻ പഠനത്തിന് ഹോസ്റ്റലിൽ നിന്ന് പുസ്തകമെടുക്കാൻ ശനിയാഴ്ച പുലർച്ചെയാണ് ഇവർ വീട്ടിൽനിന്ന് പുറപ്പെട്ടത്. തിരിച്ചു വരുന്ന വഴിക്കാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേവന്ന ടാങ്കർലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ആയിശ വടകര സഹകരണാശുപത്രിയിലും ആഷിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മാതൃ സഹോദരി ഷുഹൈബ (49), സഹോദരൻ ലാസിം(14, പത്താം ക്ലാസ് വിദ്യാർഥി, ഭവൻസ് സ്കൂൾ കണ്ണൂർ) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് ഗ്യാസ് ഏജൻസിയിൽ ഗ്യാസ് എത്തിച്ച് കൊച്ചിയിലേക്കു മടങ്ങുകയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച കാർ നിശേഷം തകർന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ പുറത്തേക്കു തെറിച്ചുവീണു. നിയന്ത്രണം വിട്ട ടാങ്കർ ലോറി നിർത്തിയിട്ട ബൈക്കിൽ കയറിയിറങ്ങി തൊട്ടടുത്ത വീടിന്റെ ചുറ്റുമതിൽ തകർത്താണ് നിന്നത്.
രണ്ടുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പോസ്റ്റ്മോർട്ടത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും ബന്ധുക്കൾക്ക് വിട്ടുനൽകി.

0 Comments