NEWS UPDATE

6/recent/ticker-posts

ആതിരയ്ക്കായി കൈത്താങ്ങായി അംബിക കോളേജ് പൂർവ്വ വിദ്യാർത്ഥി വെൽഫെയർ അസോസിയേഷൻ

ഉദുമ: കൊളത്തൂര്‍ സ്വദേശിയും മുന്നാട് പീപ്പിള്‍സ് കോളജ് വിദ്യാര്‍ത്ഥിനിയുമായ ആതിരയുടെ ചികിത്സ സഹായ നിനിധിയിലേക്ക് ഒരു കൈത്താങ്ങായി അംബിക കോളജ് പൂര്‍വ വിദ്യാര്‍ത്ഥി വെല്‍ഫെയര്‍ അസോസിയേഷന്‍ (എ സി ഒ എസ് ഡബ്ല്യൂ എ).[www.malabarflash.com]

 എ സി ഒ എസ് ഡബ്ല്യൂ എന്റെ നേതൃത്വത്തില്‍ അധ്യാപക പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വരൂപിച്ച 1,00,001 രൂപ അംബികാ കോളജില്‍ വെച്ച് സംഘടന പ്രസിഡന്റ് മുഹമ്മദ് ഷാഫിന്റെ അധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദാലിയുടെയും പൂര്‍വ്വ അധ്യാപകരുടെയും സാന്നിധ്യത്തില്‍ ഉദുമ എംഎല്‍എയും ചികിത്സാ കമ്മിറ്റി രക്ഷാധികാരിയും ആയ കെ കുഞ്ഞിരാമന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൈമാറി.

ആതിര ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ നാരായണന്‍ കൊളത്തൂര്‍, ജോ. കണ്‍വീനര്‍ നാരായണന്‍ കൊളത്തൂര്‍, അംബിക കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ബാലകൃഷ്ണന്‍, സംഘടന വൈസ് പ്രസിഡന്റ് ഗംഗാധരന്‍ മലാംക്കുന്ന് ഭാനുമതി, ബഷീര്‍ പാക്യാര, പ്രദീപ് കൊളത്തൂര്‍, മുഹമ്മദ് കളനാട് വിവിധ ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൂര്‍വ്വ വിദ്യര്‍ത്ഥി സംഘടന ഭാരവാഹികള്‍ പങ്കെടുത്തു. 

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ സെക്രട്ടറി അജിത് സി കളനാട് സ്വാഗതവും സെക്രട്ടറി അഭിലാഷ് ബേവൂരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments