തിരുവനന്തപുരം: സമൂഹവ്യാപന ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പശ്ചാത്തലമുള്ളവരിലും പകർച്ച സാധ്യതയുള്ളവരിലും മാത്രം നടത്തിയിരുന്ന ആർ.ടി.പി.സി.ആർ (റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പൊളിമറൈസ് ചെയിൻ റിയാക്ഷൻ) ടെസ്റ്റ് മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കുന്നു.[www.malabarflash.com]
കോവിഡ് ബാധിത മേഖലയിൽ നിന്നോ ക്ലസ്റ്ററുകളിൽ നിന്നോ മടങ്ങിയെത്തിയവർ, വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയവർ, ആരോഗ്യപ്രവർത്തകർ ഉൾപ്പെടുന്ന മുൻഗണന വിഭാഗം എന്നിവരെയാണ് ഇതുവരെ പി.സി.ആറിന് വിധേയമാക്കിയിരുന്നത്. പുതിയ സാഹചര്യത്തിൽ ഈ നിബന്ധനകൾ പരിഷ്കരിച്ച് കൂടുതൽ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്താനാണ് ആരോഗ്യവകുപ്പിെൻറ തീരുമാനം.
മുമ്പ് നാടിനെ ഭീതിയിലാഴ്ത്തിയ ഇൻഫ്ലുവൻസക്ക് സമാനമായ അസുഖങ്ങളാണ് (ഇൻഫ്ലുവൻസ ലൈക്ക് ഇൽനസ് -ഐ.എൽ.എ) മറ്റുള്ളവരിലെ പി.സി.ആർ പരിശോധനക്കുള്ള പ്രധാന മാനദണ്ഡം. ശ്വാസനേന്ദ്രിയത്തിലെ അണുബാധ, 38 ഡിഗ്രിയോ അതിൽ കൂടുതലോ ആയ പനി, ചുമ എന്നിവയാണ് ഐ.എൽ.എയുടെ ലക്ഷണങ്ങൾ. വ്യക്തിഗത പരിശോധനക്ക് പുറമെ പൂൾഡ് പരിശോധനയും നിഷ്കർഷിച്ചിട്ടുണ്ട്.
മുമ്പ് നാടിനെ ഭീതിയിലാഴ്ത്തിയ ഇൻഫ്ലുവൻസക്ക് സമാനമായ അസുഖങ്ങളാണ് (ഇൻഫ്ലുവൻസ ലൈക്ക് ഇൽനസ് -ഐ.എൽ.എ) മറ്റുള്ളവരിലെ പി.സി.ആർ പരിശോധനക്കുള്ള പ്രധാന മാനദണ്ഡം. ശ്വാസനേന്ദ്രിയത്തിലെ അണുബാധ, 38 ഡിഗ്രിയോ അതിൽ കൂടുതലോ ആയ പനി, ചുമ എന്നിവയാണ് ഐ.എൽ.എയുടെ ലക്ഷണങ്ങൾ. വ്യക്തിഗത പരിശോധനക്ക് പുറമെ പൂൾഡ് പരിശോധനയും നിഷ്കർഷിച്ചിട്ടുണ്ട്.
ഒരുകൂട്ടം ആളുകളിൽനിന്ന് നിശ്ചിത എണ്ണം സാമ്പിളുകൾ പരിശോധിക്കുകയും ഏതെങ്കിലും ഒന്ന് പോസീറ്റാവായാൽ ആ കൂട്ടത്തെ ഒന്നാകെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്യുന്നതാണ് പൂൾഡ് പരിശോധന. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഏഴാമത്തെ ദിവസമാണ് ഇനി മുതൽ വൈറസ് സാന്നിധ്യമുണ്ടോ എന്നറിയുന്നതിനുള്ള പി.സി.ആർ പരിശോധന നടത്തുക.
തുടർപരിശോധന 48 മണിക്കൂർ ഇടവേളകളിലും. നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് രോഗമുക്തി സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന 24 മണിക്കൂറിനുള്ളിൽ നടത്താമെന്ന് പരിഷ്കരിച്ച നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
ആർ.ടി.പി.സി.ആറിന് വിധേയമാക്കുന്ന വിഭാഗങ്ങൾ:
ആർ.ടി.പി.സി.ആറിന് വിധേയമാക്കുന്ന വിഭാഗങ്ങൾ:
- ഗുരുതര ശ്വാസകോശ രോഗങ്ങളുള്ള മുഴുവൻ പേരും
- കണ്ടെയിൻറ്മന്റ് സോണിലെ ഐ.എൽ.ഐ ലക്ഷണങ്ങളുള്ളവർ
- ഐ.എൽ.ഐ ലക്ഷണങ്ങളുള്ള മുഴുവൻ അതിഥി തൊഴിലാളികളും
- ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന (കോവിഡ് ബാധിതരല്ലാത്ത)ഐ.എൽ.ഐ ലക്ഷണങ്ങളുള്ള മുഴുവൻ പേരും
- ഐ.എൽ.ഐ ലക്ഷണങ്ങളുള്ള ആരോഗ്യപ്രവർത്തകർ, പോലീസുകാർ
- ഐ.എൽ.ഐ ലക്ഷണങ്ങളുള്ള രണ്ടോ അതിലധികമോ അംഗങ്ങളുള്ള കുടുംബം
- കണ്ടെയിൻറ്മന്റ് സോണിൽ നിന്നുള്ള രോഗികൾ
- ഐ.എൽ.ഐ ലക്ഷണങ്ങളുള്ള 60 വയസ്സിന് മുകളിലുള്ളവർ, ഗുരുതര രോഗികൾ, ഗർഭിണികൾ, സമീപദിവസങ്ങളിൽ പ്രസവം കഴിഞ്ഞവർ
- പരോൾ കഴിഞ്ഞ് ജയിലിൽ തിരിച്ചെ ത്തിയ കോവിഡ് ലക്ഷണമില്ലാത്ത തടവുകാരും പുതിയ തടവുകാരും
- ശസ്ത്രക്രിയകൾക്ക് വിധേയമാക്കുന്നവർ (പൂൾഡ് ആർ.ടി.പി.സി.ആർ)
0 Comments