NEWS UPDATE

6/recent/ticker-posts

ബെംഗളൂരുവില്‍ ഇനി കണ്ടെയ്ന്‍മെന്റ് സോണില്ല; രോഗബാധിതരുടെ വീട് സീല്‍ ചെയ്യും

ബെംഗളൂരു: ബെംഗളൂരുവില്‍ കണ്ടെയ്ന്‍മെന്റ് സോണ് ഒഴിവാക്കി രോഗിയുടെ വീട് സീല്‍ ചെയ്യുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍. കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തുന്നതിനെ തുടര്‍ന്ന് ഒരു പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇല്ലാതാക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.[www.malabarflash.com]

കോവിഡ് ബാധിതനായ ആളുടെ വീടോ അപ്പാര്‍ട്ട്‌മെന്റോ മാത്രമെ ഇനി മുതല്‍ സീല്‍ ചെയ്യു. ഭ്രൂഹട്ട് ബെംഗലൂരു മഹാനഗര പാലിക(ബി ബി എം ജ) ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നിയന്ത്രണമേഖലയിലെ വെല്ലുവിളികളെ തുടര്‍ന്നാണ് നീക്കം.

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സാധരണയായി ഒരു വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പരിധി നിശ്ചിയച്ചാണ് കണ്ടെയിന്‍മെന്റ് സോണുകള്‍ തിരിച്ചത്. രോഗബാധിതനായ ഒരാള്‍ താമസിക്കുന്ന തെരുവും അപ്പാര്‍ട്ട്‌മെന്റും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ 16 വാര്‍ഡുകളിലായി 19 അപ്പാര്‍ട്ടുമെന്റുകളും 126 തെരുവുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഇതിന് മാറ്റം വരത്തുന്നതിന് വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ബി ബി എം പി കമ്മീഷണര്‍ ബി എച്ച് അനില്‍ കുമാര്‍ പറഞ്ഞു.

Post a Comment

0 Comments