പാറ്റ്ന: ബിഹാറിൽ വിവിധയിടങ്ങളിലായി ഇടിമിന്നലേറ്റ് 83 പേർ മരിച്ചു. രണ്ട് ദിവസമായി തുടരുന്ന ഇടിമിന്നലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വലിയതോതിൽ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. സംസ്ഥാനത്ത് 23 ജില്ലകളിലാണ് ഇടിമിന്നൽ മോശമായി ബാധിച്ചത്. ഗോപാൽഗഞ്ച് ജില്ലയിൽ മാത്രം 13 പേർ ഇടിമിന്നലിൽ മരിച്ചു.[www.malabarflash.com]
നവാഡയില്‍ എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിവാന്‍, ഭഗല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ ആറുപേര്‍ വീതവും ദാര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതയും മരിച്ചു. മരിച്ചവരുടെ കുടുബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
കൃഷിപ്പാടങ്ങളില്‍ ജോലി ചെയ്തവരാണ് കൂടുതലും അപകടത്തിന് ഇരയായത്. കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.

0 Comments