NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് ബ്ലാക്ക് മാന്‍ പിടിയില്‍; പ്രചരിക്കുന്നത് വ്യാജ സന്ദേശം

കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം കാഞ്ഞങ്ങാട് ബാവ നഗില്‍ ബ്ലാക്ക് മാനെ പിടികൂടിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്ത.[www.malabarflash.com]
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ശരീരമാകെ കറുത്ത പെയിന്റടിച്ച ഒരാളുടെ ഫോട്ടോ വെച്ച് കേരളത്തിന്റെ പല ഭാഗങ്ങളിലായി ബ്ലാക്ക് മാനെ പിടികൂടിയതായി പ്രചരണം നടന്നുവരികയാണ്. ഈ ഫോട്ടോ ഉപയോഗിച്ചാണ് ചില വിരുതന്‍മാര്‍ ബാവ നഗില്‍ ബ്ലാക്ക് മാനെ പിടികൂടിയതായി സമൂഹമാധ്യമങ്ങളില്‍ ശബ്ദ സന്ദേശമടക്കം പ്രചരണം നടത്തിയത്.

കുറച്ചു നാളുകളായി ലോക്ക്ഡൗണിന്റെ മറവില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി ചിലര്‍ വ്യാജപ്രചരണം നടത്തി വരികയാണ്. കാഞ്ഞങ്ങാടിന്റെ തിരദേശ പ്രദേശങ്ങളായ ബാവനഗര്‍, കല്ലൂരാവി, പുഞ്ചാവി , ഞാണിക്കടവ് , പടന്നക്കാട് , ഒഴിഞ്ഞവളപ്പ് എന്നി സ്ഥലങ്ങളില്‍ രാത്രി കാലങ്ങളില്‍ ബ്ലാക്ക്മാന്‍ കറങ്ങി നടക്കുന്നെന്നാണ് പ്രചരണം.
ചില സാമൂഹ്യദ്രോഹികള്‍ ഇരുളിന്റെ മറവില്‍ വീടുകളുടെ വാതിലുകളില്‍ മുട്ടി ശല്യപ്പെടുത്തിയും ബാള്‍ബ്, ഫ്യൂസുകള്‍ നശിപ്പിക്കുകയും വാട്ടര്‍ ടാപ്പില്‍ നിന്ന് വെള്ളം തുറന്നു വിടുകയും തുടങ്ങിയ ദുഷ്പ്രവൃത്തികള്‍ രാത്രി കാലങ്ങളില്‍ ചില വിടുകളില്‍ അരങ്ങേറുന്നുണ്ട്. ഇതൊക്കെ ബ്ലാക്ക് മാനാണ് ചെയ്യുന്നത് പ്രചരിപ്പിച്ച സാമൂഹ്യവിരുദ്ധര്‍ രംഗത്തിറങ്ങുന്നത്.
ഇത്തരം സമൂഹ്യദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബ്ലാക്ക്മാന്റെ പേരില്‍ ചില കഞ്ചാവ് ലോബികള്‍ മുതലെടുപ്പ് നടത്തുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments