NEWS UPDATE

6/recent/ticker-posts

ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ കോവിഡ്: താലൂക്ക് ആശുപത്രി അടച്ചു, ചാവക്കാട് അതീവ ജാഗ്രത

തൃശൂര്‍: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട് സുരക്ഷ ശക്തമാക്കി. നാല് ആശുപത്രി ജീവനക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികളുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായും അടച്ചു.[www.malabarflash.com]

ഏഴ് പേര്‍ക്കാണ് ജില്ലയില്‍ ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ചാവക്കാട് താലൂക്ക് ആശുപത്രി ജീവനക്കാരാണ്. രണ്ട് നഴ്‌സുമാര്‍ക്കും രണ്ട് ആശുപത്രി ജീവനക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ ഒമ്പത് പേര്‍ക്കാണ് രോഗം ബാധിച്ചത്.

ജൂണ്‍ പത്തിന് ചെന്നൈയില്‍ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31 കാരന്‍, മെയ് 26 ന് സൗദി അറേബിയയില്‍ നിന്നുമെത്തിയ അഞ്ഞൂര്‍ സ്വദേശിയായ 24 കാരന്‍, ജൂണ്‍ എട്ടിന് ചെന്നൈയില്‍ നിന്നെത്തിയ എസ്എന്‍പുരം സ്വദേശിയായ അറുപതുകാരി, ചാവക്കാട്
സ്വദേശികളായ 38 , 42, 53, 31 പ്രായമുള്ള സ്ത്രീകളായ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ജില്ലയില്‍ ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളില്‍
ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശികളായ ഒമ്പത് പേര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്.

വീടുകളില്‍ 12401 പേരും ആശുപത്രികളില്‍ 193 പേരും ഉള്‍പ്പെടെ ആകെ 12594 പേരാണ് തൃശൂര്‍ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 16 പേരെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 

ഇതുവരെ ആകെ 66 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 888 പേരെയാണ് പുതുതായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ
പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. 929 പേരെയാണ് നിരീക്ഷണകാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Post a Comment

0 Comments