NEWS UPDATE

6/recent/ticker-posts

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ അന്തരിച്ചു

കണ്ണൂര്‍: ഐ.എന്‍.ടി.യു.സി നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്‍ (68) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചാലാട് സൂര്യയിലായിരുന്നു താമസം. സംസ്​കാരം ചൊവ്വാഴ്​ച രാവിലെ പയ്യാമ്പലത്ത്​.[www.malabarflash.com]

തിരുവേപ്പതി മിൽ ജീവനക്കാരനായിരിക്കെ ട്രേഡ് യൂനിയന്‍ നേതാവായി വളർന്ന സുരേന്ദ്രൻ ആദ്യം ഐ.എന്‍.ടി.യു.സി ജില്ല സെക്രട്ടറിയായി. പിന്നീട് പതിനാലു വര്‍ഷം ജില്ല പ്രസിഡൻറായി പ്രവർത്തിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ പദവികളും വഹിച്ചു.

നാലുവര്‍ഷം കണ്ണൂര്‍ ഡി.സി.സി പ്രസിഡൻറായി പ്രവർത്തിച്ച ശേഷമാണ്​ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയത്​. ലേബര്‍ ബാങ്ക് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറായിരുന്നു. കണ്ണൂര്‍ ജില്ല പഞ്ചായത്തിലേക്ക്​ വളപട്ടണം ഡിവിഷനിൽ നിന്നും നിയമസഭയിലേക്ക്​ തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളിലും മത്സരിച്ചിട്ടുണ്ട്.

പരേതരായ കണാരന്‍ കളത്തിലി​​െൻറയും നാണിയുടെയും മകനാണ്. ഭാര്യ: ശ്രീശ. മക്കള്‍: സൂര്യ, ശ്രുതി (ഇരുവരും ദുബൈ). മരുമകന്‍: ഷിനോജ് (ദുബൈ). സഹോദരി: ശാരദ.

Post a Comment

0 Comments