പളളിക്കര: പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തിന് തെക്ക് വശം റോഡിൽ മഴക്കാലമായാൽ ചെളിക്കുളമാകുകയാണ് പതിവ്. റോഡിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആർ.ആർ.എം.ജി.യു.പി.സ്ക്കൂളിലേയ്ക്ക് വരുന്ന പിഞ്ചു കുട്ടികൾക്കും, ക്ഷേത്രത്തിലേയ്ക്ക് വരുന്ന ഭക്തജനങ്ങൾക്കും ഇതുവഴി നടന്നു പോകാൻ വളരെയധികം പ്രയാസപെടുകയായിരുന്നു.[www.malabarflash.com]
2010 - 15 വർഷത്തെ ഭരണ സമിതിക്ക് നാട്ടുകാർ നിരവധി തവണ ഡ്രൈനേജ് അല്ലെങ്കിൽ ഓവ്ചാൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയും ഒടുവിൽ ഗ്രാമസഭ യോഗത്തിൽ അംഗീകാരം നൽകുകയുമുണ്ടായി.
പക്ഷെ കഴിഞ്ഞ ഭരണ സമിതിയും, ഇപ്പോൾ കാലാവധി കഴിയാറായ ഭരണ സമിതിയും ഗ്രാമ പഞ്ചായത്തിന് തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ പറ്റുന്ന പദ്ധതിയായിട്ടു പോലും ഫണ്ട് വകയിരുത്തിയില്ല. രണ്ട് തവണയും പളളിക്കര പഞ്ചായത്ത് ഭരണസമിതിയിലെ വൈസ് പ്രസിഡണ്ട് സ്ഥാനം ഈ 15-ാം വാർഡിലെ (തെക്കുപുറം) അംഗങ്ങളാണ് വഹിക്കുന്നത് എന്ന പ്രത്യേകത ഉണ്ടായിട്ടുപോലും ആവശ്യമായ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് പൂച്ചക്കാട് മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ പ്രതിഷേധ ഓവുചാൽ നിർമ്മിച്ചത്. നശീകരണ പ്രവർത്തനത്തിന് പകരം ക്രിയാത്മകമായ പ്രവർത്തനം നടത്തിയതിലൂടെ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി. റോഡിൽ നിന്നും 3 സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ചിത്താരി പുഴയിലേക്ക് ഒഴുകി പോകുന്ന തരത്തിലാണ് ഓവ്ചാൽ നിർമ്മിച്ചത്. പൂർത്തീകരിക്കാൻ മൂന്ന് ദിവസമെടുത്തു.
മുതിർന്ന കോൺഗ്രസ്സ് നേതാവ് ഡോ: എം.ബലറാം നമ്പ്യാർ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ഡി.സി.സി. നിർവ്വാഹക സമിതിയംഗം സത്യൻ പൂച്ചക്കാട്, ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, വ്യാപാരി വ്യവസായി കോൺഗ്രസ്സ് നിയോജക മണ്ഡലം ട്രഷറർ കെ.എസ്.മുഹാജിർ, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് സി.എച്ച്.രാഘവൻ, പി.കുഞ്ഞിരാമൻ മണിയാണി, എം.വി.രവീന്ദ്രൻ, പി.നാരായണൻ മൊട്ടംചിറ എന്നിവർ ശ്രമദാനത്തിന് നേതൃത്വം നൽകി.

0 Comments