തിരുവനന്തപുരം: ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരൊഴികെ ആർക്കും കണ്ടെയ്ൻമെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാൻ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.[www.malabarflash.com]
കണ്ടെയ്ൻമെന്റ് മേഖലകൾ ദിനംപ്രതി മാറുന്നതിനാൽ ദിവസവും രാവിലെ തന്നെ ആവശ്യമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ പോലീസ് മേധാവിമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
രാത്രി ഒന്പത് മുതൽ രാവിലെ അഞ്ച് വരെ കർഫ്യു കർശനമായി നടപ്പാക്കും. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് പോലീസ് സ്റ്റേഷനിൽനിന്ന് പാസ് വാങ്ങി മാത്രമേ ഈ സമയത്ത് യാത്ര അനുവദിക്കൂ. രാവിലെ അഞ്ചിനും രാത്രി ഒന്പതിനുമിടയിൽ സ്വകാര്യവാഹനങ്ങളിൽ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല.

കാറുകളിൽ മുൻസീറ്റിൽ ഡ്രൈവറുൾപ്പെടെ രണ്ടു പേർക്ക് യാത്ര ചെയ്യാം. പിൻസീറ്റിലും രണ്ടു പേർക്ക് യാത്ര ചെയ്യാം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാവുന്നത്.
ബിസിനസ് ആവശ്യങ്ങൾക്കായി ഏതു മാർഗത്തിലൂടെയും കേരളത്തിലേക്കു വരുന്നവർ ഏഴ് ദിവസത്തിനകം മടങ്ങുകയാണെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, സാമൂഹിക അകലം ഉൾപ്പെടെയുളള എല്ലാ സുരക്ഷാനിർദേശങ്ങളും അനുസരിച്ച് വേണം ഇവർ കേരളത്തിൽ കഴിയേണ്ടത്. വിവിധതരം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർ ക്വാറന്റൈനിൽ പോകേണ്ടതില്ല.
പാലക്കാട്, വയനാട്, കാസർഗോഡ്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ അയൽസംസ്ഥാനങ്ങളിൽനിന്ന് ദിവസേന വന്ന് ജോലി ചെയ്ത് മടങ്ങുന്നവർക്കായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ നിന്ന് പാസ് അനുവദിക്കും. 15 ദിവസത്തിനുശേഷം പാസ് വീണ്ടും പുതുക്കാവുന്നതാണ്.
65 വയസിന് മുകളിലുളളവരും പത്തു വയസിന് താഴെയുളളവരും വീടുകളിൽ തന്നെ കഴിയുന്നുവെന്ന് പോലീസ് വോളന്റിയർമാരുടെ സഹായത്തോടെ ജനമൈത്രി പോലീസ് ഉറപ്പാക്കും.

0 Comments