NEWS UPDATE

6/recent/ticker-posts

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ മൂന്നുലക്ഷം ; മരണത്തില്‍ ‌ഏഷ്യയിൽ ഇന്ത്യ ഒന്നാമത്

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ മൂന്നുലക്ഷം കടന്നു. മരണം ഒമ്പതിനായിരത്തോടടുത്തു. മരണത്തിൽ ഇറാനെ മറികടന്ന് ഇന്ത്യ ആഗോള പട്ടികയിൽ പത്താമതും ഏഷ്യൻ പട്ടികയിൽ ഒന്നാമതുമായി.[www.malabarflash.com]

മഹാരാഷ്ട്രയിൽ രോ​ഗികള്‍ ലക്ഷം കടന്നു. രോ​ഗികളുടെ എണ്ണത്തില്‍ ചൈനയെ നേരത്തേ മറികടന്ന മഹാരാഷ്ട്ര വെള്ളിയാഴ്‌ച ക്യാനഡയെയും പിന്തള്ളി. മഹാരാഷ്ട്രയ്‌ക്കു പിന്നിലുള്ള തമിഴ്‌‌നാട്ടിൽ രോ​ഗികള്‍ 40,000 കടന്നപ്പോൾ ഡൽഹി 35,000, രാജസ്ഥാന്‍ 12,000, ബംഗാള്‍ പതിനായിരവും കടന്നു.

മാളുകളും ആരാധനാലയങ്ങളും അടക്കം തുറന്നുകൊണ്ട്‌ സർക്കാർ അൺലോക്ക്‌ ഒന്നിന്‌ തുടക്കമിട്ട ജൂൺ എട്ടിനുശേഷമുള്ള അഞ്ച്‌ ദിവസം രാജ്യത്ത് അരലക്ഷത്തിലേറെ പുതിയ രോ​ഗികള്‍, മരണം 1500ൽ ഏറെ. ജനുവരി 30ന്‌ രാജ്യത്ത്‌ ആദ്യ കോവിഡ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തശേഷം 109 ദിവസമെടുത്താണ് രോ​ഗികള്‍ ഒരു ലക്ഷമായത്. 

എന്നാൽ‌, രണ്ടുലക്ഷമെത്താൻ വേണ്ടിവന്നത് 25 ദിവസംമാത്രം. വെറും പത്തുദിവസംകൊണ്ട് മൂന്ന് ലക്ഷമായി. ഈ നില തുടര്‍ന്നാല്‍ ഈ മാസം അവസാനത്തോടെ രോ​ഗികള്‍ അഞ്ചുലക്ഷം കടക്കും. 24 മണിക്കൂറില്‍ 396 പേര്‍ മരിച്ചെന്നും 10,956 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഒരു ദിവസം രോ​ഗികള്‍ പതിനായിരം കടന്നതായി കേന്ദ്രം സ്ഥിരീകരിക്കുന്നത് ഇതാദ്യം. ഒറ്റ ദിവസം ഇത്രയേറെ മരണവും ആദ്യം.

Post a Comment

0 Comments