NEWS UPDATE

6/recent/ticker-posts

ആശങ്ക സൃഷ്ടിച്ച് കോവിഡ് രോഗികളിൽ പുതിയ രോഗബാധ; കാലിൽ നീരു കണ്ടാൽ ചികിത്സ തേടണമെന്ന് വിദഗ്ധർ

ഫ്രാന്‍സ്: കൊറോണ വൈറസ് ബാധിതരില്‍ പലതരത്തിലെ രോഗാവസ്ഥകള്‍ കണ്ടുവരുന്നത് ആരോഗ്യരംഗത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സാധാരണ പനി, തൊണ്ട വേദന, ചുമ എന്നിവയില്‍ തുടങ്ങി മാരകമായ കരള്‍– കിഡ്നി രോഗങ്ങള്‍, ഹൃദ്രോഗം എന്നിവ വരെ കൊറോണ രോഗികള്‍ക്ക് ലോകമാകെ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്.[www.malabarflash.com]

ഇത് കൂടുതല്‍ ഗൗരവമായി കാണേണ്ട ഒന്നാണ്. എന്നാല്‍ ഇതാ കൊറോണ ബാധിതരില്‍ മറ്റൊരു മാരകരോഗം കൂടി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു.

നാഡീരക്ത പ്രതിബന്ധനം അഥവാ deep vein thrombosis ആണ് ഈ പുതിയ വില്ലന്‍. Venous thrombosis ന്റെ മറ്റൊരു രൂപമാണ് Deep vein thrombosis (DVT). കാൽഞരമ്പുകളില്‍ ഉണ്ടാകുന്ന രക്തം കട്ടപിടിക്കല്‍ ആണിത്. പാരിസിലെ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്ത രോഗികളില്‍ ആണ് ഈ അവസ്ഥ കണ്ടതെന്ന് Centre Cardiologique du Nord ലെ ഗവേഷകര്‍ പറയുന്നു. 

Bilateral deep vein clots അഡ്മിറ്റ്‌ ചെയ്യുന്ന ഭൂരിഭാഗം രോഗികളിലും കാണപ്പെടുന്നുവെന്നും ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഈ രോഗികളില്‍ വൈറ്റ് സെല്‍ കൗണ്ട്, ലിംഫോസൈറ്റ് കൗണ്ട്, പ്ലേറ്റ്‌ലെറ്റ് കൗണ്ട് എന്നിവ കൂടുതലായിരിക്കും.

ഈ രോഗാവസ്ഥയില്‍, രക്തക്കട്ട ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പൂര്‍ണമായോ ഭാഗികമായോ അടയുകയോ ഹൃദയത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ശ്വാസകോശത്തെ കൂടി ബാധിക്കുന്ന രീതിയിലുള്ള സങ്കീര്‍ണതയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയോ ചെയ്യാം എന്നതാണ് വസ്തുത.

കാലുകളിലെ നീരാണ് സാധാരണ ഡീപ്-വെയിന്‍ ത്രോംബോസിന്റെ ഒരു പ്രധാന ലക്ഷണം. ചിലരില്‍ ഈ ലക്ഷണം പോലും കണ്ടില്ലെന്നു വരും. ഇതില്‍ കാലുകളില്‍നിന്ന് രക്തം തിരിച്ച് ഹൃദയത്തിലേക്ക് എത്തുന്നത് പലപ്പോഴും ബ്ലഡ്‌ക്ലോട്‌സ് തടയുന്നു. ഇത് നിങ്ങളുടെ പാദങ്ങളില്‍ ദ്രാവകം കുറയ്ക്കുന്നു. 

ചികിത്സ കൂടാതെ മുന്നോട്ട് പോയാല്‍ ഈ അവസ്ഥ അപകടകരമാകാം. കാരണം ഈ രക്തക്കട്ടകള്‍ നിങ്ങളുടെ ശരീരത്തില്‍ സഞ്ചരിക്കാം. ഇത് പലപ്പോഴും ശ്വാസകോശത്തിലെത്തുന്നത് ശ്വാസകോശത്തിലെ എംബോളിസത്തിന് കാരണമാകാം, അല്ലെങ്കില്‍ തലച്ചോറിലേക്ക് രക്തം നല്‍കുന്ന ഒരു ധമനിയെ തടഞ്ഞാല്‍ ഇസ്‌കെമിക് സ്‌ട്രോക്കിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് കാലില്‍ നീര് കണ്ടാല്‍ അല്‍പം ഭയപ്പെടേണ്ടതാണ്.

Post a Comment

0 Comments