NEWS UPDATE

6/recent/ticker-posts

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി മരിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്‍ (87) ആണ് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചയുടന്‍ മരിച്ചു.[www.malabarflash.com]

ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. കുമാരന്‍ ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അദ്ദേഹത്തിന് ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് സ്വകാര്യ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. 

എവിടെനിന്നാണ് അദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തൃശ്ശൂര്‍ ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്.

Post a Comment

0 Comments