ശ്രീകണ്ഠപുരം: കണ്ണൂരിൽ തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച പത്തു പേരിൽ അഞ്ചു പേരും ഇരിക്കൂറിൽ ഒരു കുടുംബത്തിലുള്ളവർ. നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ 11 ന് രാത്രി മരിക്കുകയും പിറ്റേന്ന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത ഇരിക്കൂർ പട്ടുവം സ്വദേശിയുടെകുടുംബത്തിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.[www.malabarflash.com]
എല്ലാവരും മുംബൈയിൽ നിന്നെത്തിയവരാണ്. അറുപത്തിരണ്ടുകാരി, മുപ്പത്താറുകാരി, നാൽപ്പത്താറുകാരൻ, രണ്ടും പത്തും വയസുള്ള കുട്ടികൾ എന്നിവർക്കാണ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച എല്ലാരെയും തിങ്കളാഴ്ച വൈകുന്നേരത്തോടെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്കു മാറ്റി.

0 Comments