NEWS UPDATE

6/recent/ticker-posts

കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ചത് ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറടക്കം മൂന്ന് പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച  കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു.[www.malabarflash.com] 

26ന് ബഹ്‌റൈനില്‍ നിന്നും വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ എത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശിക്കും 34 വയസുള്ള കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഒരു വനിതാ ഡോക്ടറിനുമാണ് (സമ്പര്‍ക്കം) രോഗം സ്ഥിരീകരിച്ചത്.

ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന നാല് പേര്‍ക്ക് രോഗം ഭേദമായി. മെയ് 27ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ വോര്‍ക്കാടി സ്വദേശിക്കും 22 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ മഞ്ചേശ്വരം സ്വദേശിക്കും 28 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെമ്മനാട് സ്വദേശിക്കും 33 വയസുള്ള ഖത്തറില്‍ നിന്നെത്തിയ ചെമ്മനാട് സ്വദേശിക്കുമാണ് ബുധനാഴ്ച രോഗം ഭേദമായത്.

Post a Comment

0 Comments