ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദീൻ ഭീകരർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ ജമ്മു കാഷ്മീരിലെ മുൻ ഡിഎസ്പി ദവീന്ദർ സിംഗിന് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസ സമയപരിധിക്കുള്ളിൽ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിക്കാതിരുന്ന സാഹചര്യത്തിലാണു ജാമ്യം ലഭിച്ചത്.[www.malabarflash.com]
90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ ഡൽഹി പോലീസ് പരാജയപ്പെട്ട സാഹചര്യത്തിൽ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി ദവീന്ദർ സിംഗും മറ്റൊരു കുറ്റാരോപിതനായ ഇർഫാൻ ഷാഫി മിർ എന്നയാളുമാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നതിന് തെളിവില്ലെന്നും രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും വെല്ലുവിളിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നു.
ഡൽഹി പോലീസിന്റെ സ്പെഷൽ സെല്ലാണ് ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന കേസ് അന്വേഷിക്കുന്നത്. ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയാണ് ദവീന്ദർ സിംഗ് ശ്രീനഗർ-ജമ്മു ഹൈവേയിൽനിന്ന് കഴിഞ്ഞ ജനുവരിയിൽ അറസ്റ്റിലാകുന്നത്.
ശ്രീനഗറിലെ ബദാമി ബാഗ് കന്േറാണ്മെന്റിലാണു കനത്ത സുരക്ഷയിലുള്ള ദവീന്ദർ സിംഗിന്റെ വീട്. ഇവിടെ ദവീന്ദർ സിംഗ് ഭീകരരെ താമസിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രവർത്തന മികവിനുള്ള പുരസ്കാരങ്ങൾ വാങ്ങിയിട്ടുള്ള ദവീന്ദർ സിംഗ് ഭീകരരെ കശ്മീരിനു പുറത്തെത്തിക്കുന്നതിനുള്ള ശ്രമത്തിനിടെയാണു പിടിയിലാകുന്നത്.

0 Comments