ന്യൂഡൽഹി: രാജ്യതലസ്ഥാനം ലക്ഷ്യമാക്കി ഭീകരർ ആക്രമണം നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. സുരക്ഷ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരർ ട്രക്കിൽ ഡൽഹിയിലേക്ക് വരുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് സുരക്ഷ ശക്തമാക്കി.[www.malabarflash.com]
ജമ്മു കാഷ്മീരിൽനിന്നുള്ള ചില ഭീകരർ ഇതിനോടകം ഡൽഹിയിൽ പ്രവേശിച്ചു. മറ്റുള്ളവർ ഡൽഹിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്. നഗരത്തിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരർ എത്തുന്നതെന്നും റിപ്പോർട്ടുണ്ട്.
റോഡ് മാർഗം കാർ, ബസ്, ടാക്സി തുടങ്ങിയവയിലാകും ഇവർ ഡൽഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. റിപ്പോട്ടിനെ തുടർന്നു കാഷ്മീർ രജിസ്ട്രേഷനുള്ള കാറുകളിൽ പോലീസ് പരിശോധന നടത്തും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്.

0 Comments