ദുബൈ: സുന്ദരമായ സൂര്യാസ്തമയ കാഴ്ചകൾ കൺകുളിർക്കെ കാണുന്നതിനും കുടുംബസമേതം സായാഹ്നങ്ങൾ ചെലവിടുന്നതിനുമായി ദുബൈയിൽ പുതിയ ടൂറിസ്റ്റ് ബീച്ചൊരുങ്ങുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ച ഈ മെഗാ പദ്ധതിയുടെ ഭാഗമായി ഫ്ലോട്ടിങ് ദ്വീപുകളുടെ പുതിയ ക്ലസ്റ്റർ ദുബൈയിൽ നിർമിക്കും.[www.malabarflash.com]
സൺസെറ്റ് പ്രൊമെനേഡ് എന്നു നാമകരണം ചെയ്ത ഈ പദ്ധതി ദുബൈയിൽ പുതിയ ബീച്ച് ഡെസ്റ്റിനേഷന് വഴിയൊരുക്കും. മൊത്തം 1,90,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഈ ബീച്ചിൽ ഒരു കിലോമീറ്റർ നീളത്തിൽ നടക്കാനുള്ള സ്ഥലവുമുണ്ട്. ദുബൈ വാട്ടർ കനാലിനടുത്തുള്ള ജുമൈറ ബീച്ചുമായി ഇതു ബന്ധിപ്പിക്കും.

ഒരു കിലോമീറ്റർ നീളമുള്ള പ്രൊമെനേഡിൽ പച്ചപ്പും, മണൽ നിറഞ്ഞ കുന്നുകളും പാർക്കിങ് സ്ഥലങ്ങളും പൊതു സൗകര്യങ്ങളും ചില്ലറ വിൽപന ഇടങ്ങളും തുടങ്ങി ആധുനിക ഡിസൈനുകൾ ഉൾപ്പെടും. 1,410 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഷോപ് സെന്ററും സ്വകാര്യ പാർക്കിങ് സ്ഥലങ്ങളും ഇവയോടൊപ്പമുണ്ട്. മനോഹരമായ പാർക്കിന്റെ രൂപകൽപന സംബന്ധിച്ച വിശദാംശങ്ങൾ ആർ.ടി.എ ട്വീറ്റ് ചെയ്ത വിഡിയോയിൽ പങ്കുവെച്ചു.
കഴിഞ്ഞവർഷം ഏപ്രിൽ 30 നാണ് ആർ.ടി.എ ആദ്യമായി സൺസെറ്റ് പ്രൊമെനേഡ് പുറത്തിറക്കിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അംഗീകരിച്ച സന്തോഷ പദ്ധതികളുടെ ഭാഗമായിരുന്നു ഇത്.

സ്കൈ ഗാർഡൻ, ദുബൈ ക്രീക്കിന്റെ തീരത്തുള്ള നിരവധി ലാൻഡ്മാർക്കുകളെ ബന്ധിപ്പിക്കുന്ന ഫൂട്ബ്രിഡ്ജ്, രണ്ടു മെട്രോ സ്റ്റേഷനുകൾക്കിടയിലുള്ള വലിയ പാലം, സൈക്കിൾ യാത്രക്കാർക്ക് ഹരിതാഭവും ആധുനികവുമായ ശൈഖ് സായിദ് റോഡ് പ്രൊമനേഡ് എന്നിവയായിരുന്നു ആർ.ടി.എ അന്ന് മറ്റു ഭാവി പദ്ധതികളായി അവതരിപ്പിച്ചിരുന്നത്.
0 Comments