NEWS UPDATE

6/recent/ticker-posts

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് പന്ത്രണ്ടുകാരനും രക്ഷിക്കാനെത്തിയ അയൽവാസിയും ഷോക്കേറ്റ് മരിച്ചു

വടകര: അഴിയൂരിൽ വീടിന് സമീപത്തെ തോട്ടിൽ വൈദ്യുതി കമ്പി പൊട്ടി വീണ് കിടന്നതറിയാതെ തേങ്ങയെടുക്കാൻ ഇറങ്ങിയ പന്ത്രണ്ടുകാരനും രക്ഷിക്കാനെത്തിയ അയൽവാസിയും ഷോക്കേറ്റ് മരിച്ചു.[www.malabarflash.com]

ചുങ്കം ബീച്ചിൽ തെക്കേ മരുന്നറക്കൽ സലീമിന്റെ മകൻ സഹൽ (12), നെല്ലോളി മഹമൂദിന്റെ മകൻ ഇർഫാൻ (30) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. 

കളിക്കുന്നതിനിടെ സമീപത്തെ തോട്ടിൽ വീണ തേങ്ങയെടുക്കാൻ ഇറങ്ങിയ സഹലിന് പൊട്ടികിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ പാഞ്ഞെത്തിയ ഇർഫാനും ഷോക്കേറ്റു. വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 

അഴിയൂർ ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സഹൽ. മാതാവ്: സുമയ്യ. സഹോദരൻ: നിസാമുദ്ദീൻ. റാബിയയാണ് ഇർഫാന്റെ മാതാവ്. സഹോദരങ്ങൾ: നവാസ്, സജിന, താഹിറ. ഇരുവരുടെയും കബറടക്കം വൈകിട്ട് അഴിയൂർ ഹാജിയാർ പള്ളിയിൽ നടന്നു.

Post a Comment

0 Comments