കോട്ടയം: ക്രഷർ യൂണിറ്റിൽ കുടുങ്ങി അതിഥി തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി നാരായണൻ ഡിസ്വാ (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 5.30ന് പുവന്തുരുത്ത് ഇൻഡസ്ട്രിയൽ ഏരിയായിൽ പ്രവർത്തിക്കുന്ന മണക്കാട്ട് അഗ്രിഗേറ്റ് ക്രഷറിലാണ് അപകടമുണ്ടായത്.[www.malabarflash.com]
സംഭവത്തെത്തുടർന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ ഫയർഫോഴ്സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചിന് അപകടത്തിൽപെട്ട നാരായണനെ കോട്ടയത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രാത്രി 7.45ന് ക്രഷറിനുള്ളിൽ നിന്നും മരിച്ച നിലയിൽ പുറത്തെടുക്കുകയായിരുന്നു.
മെറ്റലും എംസാന്റും മെറ്റൽ പൗഡറും ഉണ്ടാക്കുന്ന യൂണിറ്റിലെ കണ്‍വെയർ ബെൽറ്റിൽ കുടുങ്ങി താഴെ ലോഡു ചെയ്യുന്ന ഫണലിലേക്ക് വീണാണു അപകടമുണ്ടായത്. തുടർന്ന് മെറ്റലും പൊടിപടലവും പുറത്തു വീഴുകയായിരുന്നു.
സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ജാക്ക് ഹാമർ ഉപയോഗിച്ച് ഫണിലിന്റെ ദ്വാരം വലുതാക്കി മെറ്റലും മറ്റു വസ്തുക്കളും പുറത്തേക്ക് മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. ഫയർഫോഴ്സിലെ 20 ജീവനക്കാർ ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

0 Comments