NEWS UPDATE

6/recent/ticker-posts

ലോക്​ഡൗണിൽ ജോലിപോയി, കള്ളനോട്ടടി പഠിച്ചത്​ യൂട്യൂബ്​ വഴി; കള്ളനോട്ട്​ നിർമിച്ച് വിതരണം ചെയ്​ത തമിഴ്‌നാട് സ്വദേശി പിടിയിൽ

കൊണ്ടോട്ടി: കള്ളനോട്ടുകള്‍ നിർമിച്ച് വിതരണം ചെയ്​ത തമിഴ്‌നാട് സ്വദേശി ജില്ല ആൻറി നര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയിൽ. തമിഴ്‌നാട് ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷാണ്​ (24) കൊണ്ടോട്ടി അങ്ങാടിയില്‍ കള്ളനോട്ടുകളുമായി പിടിയിലായത്. 2011ല്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്.[www.malabarflash.com]

വ്യാജ നോട്ടില്‍ ത്രഡ് ഇടാന്‍ ഉപയോഗിക്കുന്ന സ്​റ്റിക്കറുകളും കമ്പ്യൂട്ടറും നോട്ടടിക്കാന്‍ ഉപയോഗിച്ച പേപ്പറുകളും പ്രതി താമസിക്കുന്ന മഞ്ചേരി കാരക്കുന്നിലെ വീട്ടില്‍നിന്ന്​ പോലീസ് കണ്ടെടുത്തു.

മലപ്പുറം ജില്ലയിലെ പ്രധാന അങ്ങാടികള്‍ കേന്ദ്രീകരിച്ചാണ് പണം വിതരണം ചെയ്തിരുന്നത്. കൊണ്ടോട്ടി ടൗണില്‍ ചെലവാക്കാൻ കൊണ്ടുവന്ന 20ഓളം 200ന്റെ കള്ളനോട്ടുകളും ഇയാളില്‍നിന്ന്​ കണ്ടെടുത്തു.

6BS379331, 6BS379332 സീരിയൽ നമ്പറുകളിലുള്ള ഇരുനൂറി​ന്റെ നോട്ട് വ്യാപകമായി പ്രതി നിർമിച്ചിട്ടുണ്ടെന്നും ഈ സീരിയൽ നമ്പറിലുള്ള നോട്ടുകളിൽ ഇടപാട് നടത്തുന്നവർ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.
ജില്ല പോലീസ് മേധാവി യു. അബ്​ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തി‍​ന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസന്റെ നിർദേശത്തില്‍ കൊണ്ടോട്ടി സി.ഐ കെ.എം. ബിജുവി​ന്റെ നേതൃത്വത്തില്‍ എസ്.ഐ വിനോദ് വലിയാറ്റൂര്‍ ജില്ല ആൻറി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്​ദുൽ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവര്‍ക്ക് പുറമെ അജയന്‍, സ്മിജു, ഷാക്കിര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ലോക്​ഡൗണിൽ ജോലിപോയി; കള്ളനോട്ടടി പഠിച്ചത്​ യൂട്യൂബ്​ വഴി​
കള്ളനോട്ടടി കേസിൽ പിടിയിലായ തമിഴ്​നാട്​ സ്വദേശിയായ സതീഷ്​ വ്യാജനോട്ട്​ നിർമാണം പഠിച്ചത്​ യൂട്യൂബില്‍നിന്ന്​. ഹോട്ടൽ ജീവനക്കാരനായിരുന്ന പ്രതിക്ക്​ ലോക്ഡൗണിൽ ജോലിയില്ലാതായതോടെ കള്ളനോട്ട്​ നിർമാണത്തിലേക്ക്​ കടക്കുകയായിരുന്നു. നിർമാണത്തിനുള്ള കട്ടറും സാമഗ്രികളും വാങ്ങി ജോലിചെയ്തിരുന്ന മഞ്ചേരി കാരക്കുന്നിലെ ഹോട്ടലിന്റെ പിറകിലെ വീട്ടില്‍ സംവിധാനമൊരുക്കുകയായിരുന്നു.

രണ്ടുമാസമായി ഇവിടെ ഹോട്ടല്‍ തൊഴിലാളികളില്ലാത്തത് നോട്ട് നിർമാണത്തിന് അനുകൂലമായി. രാത്രി 12 മണിക്കുശേഷം സ്ഥലത്ത് എത്തുന്ന പ്രതി പുലര്‍ച്ച നിർമിച്ച നോട്ടുകളുമായി വിതരണത്തിന് പോവും. 200, 500 രൂപയുടെ നോട്ടുകളാണ് നിര്‍മിച്ചിരുന്നത്.

കൂടുതലും 200 രൂപയുടെ നോട്ടുകളാണ്​ അടിച്ചിരുന്നത്​. ചെലവാക്കാന്‍ എളുപ്പമെന്നതിനാലാണ് ചെറിയ സംഖ്യയുടെ നോട്ടുകള്‍ നിര്‍മിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പെട്രോള്‍ പമ്പുകള്‍, ബാറുകള്‍, പലചരക്ക് കടകൾ, പ്രധാന അങ്ങാടികൾ എന്നിവ കേന്ദ്രീകരിച്ചാണ്​ നോട്ടുകള്‍ ചെലവാക്കിയിരുന്നത്.

Post a Comment

0 Comments