NEWS UPDATE

6/recent/ticker-posts

ഫർസാന പർവീൻ: അക്ഷരങ്ങളുടെ കൂട്ടുകാരി

കാസറകോട്: വാക്കുകളും വാക്യങ്ങളും ഉൾകൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന ഒന്നാണ് കാലിഗ്രഫി. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രാഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രാഫി വളർന്നു എന്നത് ഇതിന്റെ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നു.[www.malabarflash.com]

ലോകത്തെ ഏറ്റവും മനോഹരവും, വരയിൽ പ്രയാസം നിറഞ്ഞ ഭാഷാ കാലിഗ്രഫിയാണ് അറബിക് കാലിഗ്രഫി.മുഹമ്മദ് നബിയുടെ കാലത്തിന് മുമ്പ് തന്നെ അറബികൾ കല്ലിലും മറ്റും ഇന്നത്തെ കാലിഗ്രാഫിക്ക് സമാനമായി കൊത്തിവെച്ചിരുന്നു.എങ്കിലും അറബിക് കാലിഗ്രഫി എന്നത് ഒരു പുരാതന കലയല്ല. ലോകത്തോട് സംവദിക്കുന്ന ഒരു സജീവ കലയാണ്.

അറബി ഭാഷയുടെ സമൃദ്ധി, ചരിത്രം, സൗന്ദര്യശാസ്ത്രം എന്നിവയാണ് അറബിക് കാലിഗ്രാഫികളിൽ കണ്ട് വന്നിട്ടുള്ളത്. അറബി അക്ഷരങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന സൗദി അറേബ്യയിലെ ഫഹദ് അൽ മജ്ഹദിയെ പോലെ നിരവധി ആളുകൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഉണ്ട്.

കാസറകോട് ചൗക്കിയിലെ ഫർസാന പർവീൻ അറബിക് കാലിഗ്രഫിയെ തന്റെ കഴിവുകൾ കൊണ്ട് മറ്റൊരു തലത്തിലേക്ക് തന്നെ എത്തിച്ചിരിക്കുന്നു. അക്ഷരങ്ങൾ കൊണ്ട് മാത്രമല്ല കാലിഗ്രാഫിയെ ഹെന്ന ആർട്ടിലേക്കും അതിന്ടെ അനന്തര സാധ്യതകളെ തന്ടെ എല്ലാ വരകളിൽ അവൾ പ്രകടമാക്കുന്നു .

ജിസിസി കെ എം സി സി ചൗക്കിയുടെ പ്രസിഡന്റ് സത്താർ - ഫാത്തിമത്ത് ബീന ദമ്പതികളുടെ മകളാണ് ഈ മിടുക്കി.

Post a Comment

1 Comments

  1. അറബിക്ക് കാലിഗ്രഫിയില്‍ തിളങ്ങുന്ന ഫര്‍സാന്‍ പര്‍‌വീണ്‍റ്റെ ചിത്രങ്ങളൊക്കെ മനോഹരം. ആ കഴിവിനെ അഭിനന്ദിക്കുകയും, ഇനിയും ഉയരങ്ങളിലെത്തട്ടേ എന്നാശംസിക്കുകയും ചെയ്യുന്നു.
    കാസര്‍ഗോഡിലെ എന്നല്ല, ലോകം തന്നെ അറിയപ്പെടുന്ന, ഗിന്നസ് ലോക റെക്കോറ്ഡ് നേടിയ കലാകാരനാണ്‌ നമ്മുടെ നാട്ടിന്റെ അഭിമാനമായ ഖലീലുല്ലാഹ് ചെം‌നാട്. അക്ഷരങ്ങള്‍ കൊണ്ട് ആളെ വരക്കുന്ന അനാട്ടമി കാലിഗ്രഫി എന്ന സംഭവം തന്നെ ലോകത്തിന്‌ ആദ്യമായി പരിചയപ്പെടുത്തിയത് കാസര്‍ഗോട്ടുകാരനായ ഖലീലുല്ലയാണ്‌. അദ്ധേഹത്തിന്റെ ആ പാത പിന്തുടര്‍ന്ന് ശ്രദ്ധേയരായ ആയിരക്കണക്കിന്‌ കലാകാരന്മാര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്.

    അദ്ധേഹം വരച്ച ഷൈഖ് സായിദിന്റെ ചിത്രമാണിവിടെ ഫര്‍സാന്‍ കോപി ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ പോലൊരു പ്രശസ്ത കാലാകാരന്‌ ഇതൊന്നും വലിയ വിഷയമായിരിക്കില്ല എങ്കിലും, വളര്‍ന്നു വരുന്ന കുട്ടികള്‍ ചിത്രങ്ങള്‍ കോപ്പി ചെയ്ത് വരച്ച് അത് വാര്‍ത്തകളില്‍ വരുമ്പോള്‍ അത്ര നല്ലതായി തോന്നുന്നില്ല. ഇവിടെ മോഷം അവര്‍ക്കല്ല, ഈ കാലിഗ്രഫി അവരുടേതാണെന്നറിയുന്നവര്‍ കുട്ടിയുടെ ചിത്രത്തെ കാണുന്നതു തന്നെ കോപ്പിയായിട്ടയിരിക്കും. അത്രയ്ക്കു പ്രശസ്തമാണാ കാലിഗ്രഫി.
    ഇത് അവരുടെ കാലിഗ്രഫിയാണെന്ന് സൂചിപ്പിരുന്നെങ്കിലതിനൊരു മാന്യതയുണ്ടായിരുന്നു, വരച്ചു പഠിക്കുന്ന കുട്ടികളല്ല, വാര്‍ത്തകള്‍ നല്‍കുന്ന മാതാപിതാക്കളാണ്‌ ശ്രദ്ധിക്കേണ്ടത്. ഖലീലുല്ലയെ പോലുള്ളവരുടെ കാലിഗ്രഫിയും പ്രസിദ്ധീകരിച്ച് സൗദിയിലുള്ള ഏതോ ഒരു ഫഹദ് അല്‍ മജ്‌ഹദിയുടെയൊക്കെ പേരുകള്‍ വാര്‍ത്തയില്‍ കൊടുക്കുന്നതിന്റെ യൂക്തി എന്താണെന്ന് മനസ്സിലാകുന്നില്ല.
    ഈ വാര്‍ത്തയുടെ ലിങ്ക് ഞാനദ്ധേഹത്തിന്റെ വാട്സപ്പില്‍ അയച്ചിട്ടുണ്ട്.

    ReplyDelete