കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ അപ്പോളോ ജ്വല്ലറി ഷോറൂമിൽ വൻ തീപിടിത്തം. ആഭരണ നിര്‍മാണമടക്കം നടക്കുന്ന കെട്ടിടത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് 12ന് തീപിടിത്തമുണ്ടായത്.[www.malabarflash.com]
മൂന്നു നിലകളുള്ള ജ്വല്ലറിക്കകത്തു കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി. ആദ്യത്തെ നിലയില്‍ കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചതാണ് കാരണം. പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന 22 ബൈക്കുകളും മൂന്ന് കാറുകളും ഭാഗികമായി കത്തിനശിച്ചു.
സ്ത്രീകളടക്കമുള്ള 12 ജീവനക്കാരാണ് ഷോറൂമില്‍ ഉണ്ടായിരുന്നത്. തീ പടരുകയും പുക ഉയരുകയും ചെയ്തതോടെ എട്ടുപേര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. നാലുപേരെ ഫയര്‍ഫോഴ്സ് എത്തി ചില്ലുപൊട്ടിച്ചാണു രക്ഷപ്പെടുത്തിയത്.
കോഴിക്കോട് ബീച്ചില്‍നിന്ന് അഞ്ച് ഫയര്‍ യൂണിറ്റ് എത്തിയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗ്യാസ് സിലിണ്ടറുകള്‍ ഉള്‍പ്പെടെ പെട്ടെന്നുതന്നെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. ശക്തമായ മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിനു സഹായകമായി.
ജ്വല്ലറിയുടെ ഓഫീസ് ഉള്‍പ്പെടെ കത്തി നശിച്ചിട്ടുണ്ട്. ആഭരണങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ചില രാസവസ്തുക്കള്‍ തീ പെട്ടെന്നു പടരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. വെന്റിലേഷന് കുറച്ചുമാത്രമായതിനാല് പുക നിറഞ്ഞു ശ്വാസം മുട്ടുന്ന അവസ്ഥയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമീപത്തെ കടയുടമകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

0 Comments