കൊച്ചി: ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍. രണ്ടു പേര് ഒളിവിലെന്നു പോലീസ്. തൃശൂര്‍ ജില്ലക്കാരായ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടില്‍ റഫീക്ക്(30), കുന്നംകുളം കൊരട്ടിക്കര കരൂക്കാട്ട് വീട്ടില്‍ രമേശ്(35), കയ്പമംഗലം പുത്തന്‍പുരയില്‍ ശരത് (25), കുണ്ടലിയൂര്‍ അമ്പലത്ത് വീട്ടില്‍ അഷ്റഫ്(52) എന്നിവരെയാണു മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്ത് കോവിഡ് നിരീക്ഷണത്തിലാക്കി.[www.malabarflash.com]
സിറ്റി പോലീസിലെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഷംനയുടെ മാതാവ് നല്കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നു പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി.
സിറ്റി പോലീസിലെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ഷംനയുടെ മാതാവ് നല്കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നു പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി.
കാസറകോട് സ്വദേശിയായ ടിക് ടോക് താരത്തിനുവേണ്ടി വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ നാല്‍വര്‍ സംഘം വീഡിയോ പകര്‍ത്തിയത് സംശയത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സംഘം ഒരു ലക്ഷം രൂപ നല്‍കണമെന്ന ഭീഷണി ഉയര്‍ത്തിയതെന്ന് ഷംനയുടെ അമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കോവിഡ് കാലമായതിനാല്‍ നേരിട്ട് പോയി കല്യാണം ആലോചിച്ച് എത്തിയവരുടെ വിവരങ്ങള്‍ അന്വേഷിക്കാനായില്ല. വരനായി വന്നയാള്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് പണം ചോദിച്ചതോടെയാണു പന്തികേടു തോന്നിയത്. സംഭവത്തെക്കുറിച്ചു പരാതിപ്പെട്ടതും, വെളിപ്പെടുത്തിയതും ഇനിയും മറ്റാരും ഇതേ രീതിയില്‍ തട്ടിപ്പിനിരയാകാതിരിക്കാനാണെന്നും ഷംന കാസിം പ്രതികരിച്ചു.
0 Comments