ചിത്രദുർഗ: സാമൂഹ്യ അകല നിർദേശങ്ങൾ കാറ്റിൽ പറത്തി കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിന്റെ ഘോഷയാത്ര. വേദതി നദിയിൽ നടത്തുന്ന ചടങ്ങായ ഗംഗ പൂജയിൽ പങ്കെടുക്കുന്നതിനായി ചിത്രദുർഗയിലുള്ള പരശുരാമപുരയിലേക്കുള്ള യാത്രയാണു മന്ത്രി ആഘോഷമാക്കിയത്.[www.malabarflash.com]
അനേകം അണികളുടെ മധ്യത്തിൽ അലങ്കരിച്ച തുറന്ന വാഹനത്തിൽ വലിയ ഹാരവും അണിഞ്ഞായിരുന്നു മന്ത്രിയുടെ സഞ്ചാരം. ആപ്പിൾ, നാരങ്ങ എന്നിവ ഉപയോഗിച്ചാണ് അണികൾ ഹാരം നിർമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്തു മതചടങ്ങുകൾ നടത്തുന്നതിനു കർണാടക സർക്കാർ നിബന്ധനകളോടെ അനുമതി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ഘോഷയാത്ര.

0 Comments