തിരുവനന്തപുരം: ആകാശത്ത് അത്ഭുതക്കാഴ്ചയൊരുക്കി ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഞായറാഴ്ച ഇന്ത്യയിൽ ദൃശ്യമാകും. രാവിലെ 9.15 ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചയ്ക്ക് 12.10 ന് അതിന്റെ പാരമ്യത്തിലെത്തും, തുടർന്ന് 3.04 ഓടെ ഗ്രഹണം അവസാനിക്കും.[www.malabarflash.com]
ആറു മണിക്കൂർ നീണ്ടു നിൽക്കുന്ന ഗ്രഹണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ രീതിയിലാകും ദൃശ്യമാവുക. ഗ്രഹണ പാത കടന്നു പോകുന്ന രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങളിൽ വലയ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാവുക. അതേസമയം കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭാഗിക സൂര്യഗ്രഹണമായിരിക്കും ദൃശ്യമാവുക.
സൂര്യനും ചന്ദ്രനും ഭൂമിയും കൃത്യം നേർ രേഖയിൽ വരുന്പോൾ സൂര്യന്റെ മധ്യഭാഗം മാത്രം മറയുകയും അരികുഭാഗം തീവളയം പോലെ കാണപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് വലയ സൂര്യഗ്രഹണം. ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറെ അകലെയായിരിക്കുന്പോഴാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുന്നത്.

0 Comments