NEWS UPDATE

6/recent/ticker-posts

തമിഴ്നാട്ടിൽ 2865 പുതിയ കോവിഡ് കേസുകൾ

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2865 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 67468 ആയി. ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 45000 കവിഞ്ഞു. മരണസംഖ്യ 866 ആയി.[www.malabarflash.com]

കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ തിരിച്ചെത്തിയ 86 പേര്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്.

എല്ലാ ജില്ലാ അതിര്‍ത്തികളും വ്യാഴാഴ്ച  മുതല്‍ അടയ്ക്കും. മറ്റ് ജില്ലകളിലേക്ക് പോകാന്‍ പാസ് നിര്‍ബന്ധമാക്കി. തേനി ഉള്‍പ്പടെയുള്ള ആറ് ജില്ലകളില്‍ ഈ മാസം 30 വരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു.

Post a Comment

0 Comments