ഷാർജ: ദുബൈ ഭരണാധികാരിയുടെ 10 മില്യൻ മീൽസ് പദ്ധതിയുടെ ഭാഗമായുള്ള ഫുഡ് കിറ്റ് വിതരണവും, യു എ ഇ ഫുഡ് ബാങ്കുമായി സഹകരിച്ചുള്ള ഫുഡ് വിതരണവുo ഷാർജയിൽ ഏറ്റെടുത്ത് നടത്തിയ ഷാർജ ഐ എം സി സി യെ യുഎഇ ഫുഡ് ബാങ്ക് അധികൃതർ മികച്ച സേവനത്തിനുള്ള അംഗീകാരത്തിന് അവാർഡ് നൽകി ആദരിച്ചു.[www.malabarflash.com]
ദുബൈ മുൻസിപ്പാലിറ്റി ഹെഡ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബൈ മുൻസിപ്പാലിറ്റി ഫുഡ് സേഫ്റ്റി ഡയരക്ടർ ഇമാൻ ബസ്തക്കിയിൽ നിന്നും ഷാർജ ഐ എം സി സി ജനറൽ സെക്രട്ടറി മനാഫ് കുന്നിൻ ഏറ്റുവാങ്ങി.
ഷാർജ ഐ എം സി സി യുടെ സേവനങ്ങൾ മികവുറ്റതും വിലമതിക്കാനാവാത്തതുമാണെന്ന് ഡയറക്ടർ ഇമാൻ ബസ് തക്കി അഭിപ്രായപ്പെട്ടു. തുടർന്നും ഷാർജ ഐ എം സി സി യുമായി സഹകരിച്ച് കൊണ്ട് ഫുഡ് ബാങ്ക് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ എം സി സി കണ്ണൂർ ജില്ല പ്രസിഡണ്ട് അനീഷ് റഹ്മാൻ നീർവ്വേലിയും സന്നിഹിതനായിരുന്നു.
0 Comments