ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ഇന്ത്യ. ചാരപ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിനാലാണ് ഇവരെ പുറത്താക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.[www.malabarflash.com]
നയതന്ത്ര കാര്യാലയത്തിലെ അംഗങ്ങളായി തുടരാന്‍ ഇവരുടെ പ്രവൃത്തി കാരണം സാധിക്കില്ലെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സുരക്ഷാ ഏജന്‍സികളാണ് ഇവര്‍ ചാരപ്രവൃത്തി ചെയ്യുന്നതായി കണ്ടെത്തിയത്.
0 Comments