ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്ക് ഏര്‍പെടുത്തിയ വിലക്ക് ജൂലൈ 15 വരെ നീട്ടി. മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര – ആഭ്യന്തര സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ആഭ്യന്തര സര്‍വിസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിച്ചിരുന്നു.[www.malabarflash.com]
കാര്‍ഗോ വിമാനങ്ങള്‍ക്കും ഡിജിസിഐയുടെ പ്രത്യേക അനുമതിയോടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.കോവിഡ് ബാധ നിയന്ത്രണ വിധേയമാകുകയാണെങ്കില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി നേരത്തെ പറഞ്ഞിരുന്നു.

0 Comments