NEWS UPDATE

6/recent/ticker-posts

പ്രവാസികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ധര്‍ണ നടത്തി

ഉദുമ: പ്രവാസികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ഉദുമ ഗ്രാമപഞ്ചായത്തിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദലി, ഹമീദ് മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, ഹാഷിം പടിഞ്ഞാര്‍ പ്രസംഗിച്ചു.

കരീം നാലാം വതുക്കല്‍ ഖാദര്‍ ഖാതീം, എ.എം. ഇബ്രാഹിം, സത്താര്‍ മുക്കുന്നോത്ത്, പാറയില്‍ അബൂബക്കര്‍, എരോല്‍ മുഹമ്മദ് കുഞ്ഞി സൈനബ അബൂബക്കര്‍, നഫീസ പാക്യാര, ഹാരിസ് അങ്കകളരി,  ഹാബിദ് മാങ്ങാട്, റഷീദ് കപ്പണക്കാല്‍, ബഷീര്‍ പാക്യാര, ഷെരീഫ് മാങ്ങാട് , സലാം ആലൂര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments