തിരുവനന്തപുരം: കുട്ടികള്‍ക്കായി ‘കിളിക്കൊഞ്ചല്‍’ എന്ന വിനോദ വിജ്ഞാന പരിപാടിയൊരുക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. മൂന്നു മുതല്‍ ആറു വയസുവരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായാണ് പരിപാടി സംപ്രേക്ഷണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.[www.malabarflash.com]
ജൂലൈ ഒന്നു മുതല്‍ രാവിലെ എട്ടു മുതല്‍ 8.30 വരെ വിക്ടേഴ്‌സ് ചാനലിലാണ് സംപ്രേഷണമുണ്ടാവുക. സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ്, സീഡിറ്റ് എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്.
കുട്ടികളുടെ ഭാഷാ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, വ്യക്തിപരവും സാമൂഹികവും വൈകാരികവുമായ വികാസം, ഇന്ദ്രിയ അവബോധത്തിന്റെയും ഇന്ദ്രിയ ജ്ഞാനത്തിന്റെയും വികാസം എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യം വക്കുന്നത്.

കോവിഡ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി മൂന്നു മുതല്‍ ആറു വയസുവരെ പ്രായത്തിലുള്ള കുട്ടികള്‍ വീട്ടില്‍ ഒതുങ്ങിക്കൂടേണ്ട അവസ്ഥയിലാണ്. മൊബൈല്‍ ഫോണിന്റെയും കാര്‍ട്ടൂണുകളുടെയും അമിത ഉപയോഗം, കൂട്ടുകാരുമായി കളിക്കാന്‍ പറ്റാത്ത സാഹചര്യം എന്നിവ കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ പിരിമുറുക്കമുണ്ടാക്കുന്നുണ്ട്. ഇത് മറികടക്കാന്‍ പുതിയ പരിപാടി സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
0 Comments