NEWS UPDATE

6/recent/ticker-posts

തൊട്ടിൽ കെട്ടിയ സാരി കുരുങ്ങി ഏഴു വയസുകാരൻ മരിച്ചു

കണ്ണൂർ: അമ്മാവന്റെ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ ഏഴു വയസുകാരന് കിടപ്പുമുറിയിലെ തൊട്ടിലിൽ കഴുത്തു കുരുങ്ങി ദാരുണാന്ത്യം.[www.malabarflash.com] 

തലശ്ശേരി കാവുംഭാഗം കുയ്യാലിയിൽ രജീഷ് - ശരണ്യ ദമ്പതികളുടെ മകൻ റിജ്വലാണ് മരിച്ചത്. ബുധനാഴ്ച  രാവിലെ വാരം കടാങ്കോട്ടെ വീട്ടിലായിരുന്നു ദുരന്തം.

വേനലവധിക്കാലത്ത് അമ്മ ശരണ്യയോടൊപ്പം അമ്മാവന്റെ വീട്ടിൽ താമസിക്കാൻ വന്നതായിരുന്നു കുട്ടി. സഹോദരന്റെ കുട്ടികളുമായി തല്ല് കൂടിയതിന് അമ്മ ശരണ്യ വഴക്കു പറഞ്ഞതായി പറയുന്നു. ഇതേത്തുടർന്ന് കുട്ടി മുറിയിൽ കയറി വാതിലടച്ച് ഇരിക്കുകയായിരുന്നു. അൽപ്പനേരം കഴിഞ്ഞ് വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് കുട്ടിയെ സാരി കൊണ്ട് കെട്ടിയ തൊട്ടിലിൽ തലകുരുങ്ങി മരിച്ച നിലയിൽ കണ്ടതെന്ന് പോലീസ് പറഞ്ഞു. 

മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റിജ്വലിന് രണ്ട് വയസുള്ള ഒരു സഹോദരനുണ്ട്.

Post a Comment

0 Comments