NEWS UPDATE

6/recent/ticker-posts

ക​​ണ്ണൂ​​ർ പയ്യാവൂർ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളെ കാണാതായി

ക​​ണ്ണൂ​​ർ: പ​​യ്യാ​​വൂ​​ർ പാ​​റ​​ക്ക​​ട​​വ് കൂ​​ട്ടു​​പു​​ഴ​​യി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ മൂ​​ന്ന് യു​​വാ​​ക്ക​​ളെ കാ​​ണാ​​താ​​യി. 

പൈ​​സ​​ക്ക​​രി​​യി​​ലെ പാ​​ത്തി​​ക്കു​​ള​​ങ്ങ​​ര സ​​ജി-​​റി​​മ്മി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ അ​​രു​​ൺ (19), വ​​ഞ്ചി​​യ​​ത്തെ പ​​രേ​​ത​​നാ​​യ വ​​ലി​​യ വീ​​ട്ടി​​ൽ ച​​ന്ദ്ര​​ൻ-​​ഓ​​മ​​ന ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ സ​​നൂ​​പ് (19), ബ്ലാ​​ത്തൂ​​ർ പൈ​​സാ​​യി​​യി​​ലെ എ​​ട​​ച്ചേ​​രി താ​​ഴ​​ത്ത് ഗോ​​പി​​യു​​ടെ മ​​ക​​ൻ മ​​നീ​​ഷ് (20) എ​​ന്നി​​വ​​രെ​​യാ​​ണ് കാ​​ണാ​​താ​​യ​​ത്.[www.malabarflash.com]

വെള്ളിയാഴ്ച വൈ​​കു​​ന്നേ​​രം 5.15 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. സു​​ഹൃ​​ത്താ​​യ പ​​യ്യാ​​വൂ​​രി​​ലെ പു​​ത്ത​​ൻ​​പു​​ര​​യി​​ൽ അ​​ജി​​ത്തി​​നോ​​ടൊ​​പ്പ​​മാ​​ണ് മൂ​​വ​​രും പു​​ഴ​​ക്ക​​ര​​യി​​ലെ​​ത്തി​​യ​​ത്. അ​​ജി​​ത്ത് ക​​ര​​യ്ക്കി​​രു​​ന്നെ​​ങ്കി​​ലും മ​​റ്റു മൂ​​ന്നു പേ​​രും കു​​ളി​​ക്കാ​​നി​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. നീ​​ന്തു​​ന്ന​​തി​​നി​​ടെ മൂ​​വ​​രും ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് അ​​ജി​​ത്ത് പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞ​​ത്.

പോ​​ലീ​​സും അ​​ഗ്നി​​ര​​ക്ഷാ സേ​​ന​​യും രാ​​ത്രി ഒ​​മ്പ​​ത് വ​​രെ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ആ​​രെ​​യും ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. തെ​​ര​​ച്ചി​​ൽ ശനിയാഴ്ച  തു​​ട​​രും.

Post a Comment

0 Comments