കരിപ്പൂർ: കരിപ്പൂരിൽ ചാർട്ടേഡ് വിമാനത്തിൽ വീണ്ടും സ്വർണക്കടത്ത്. 440 ഗ്രാം സ്വർണവുമായി കോഴിക്കോട് കല്ലോട് സ്വദേശി സാജിദി (30)നെ എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. പിടികൂടിയ സ്വർണത്തിന് 17.6 ലക്ഷം രൂപ വിലവരും.[www.malabarflash.com]
റാസൽഖൈമയിൽനിന്നുള്ള ചാർട്ടേഡ് വിമാനത്തിലാണ് ഇയാളെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് സ്വർണ ക്യാപ്‌സൂളുകൾ.
റാസൽഖൈമയിൽനിന്നുള്ള ചാർട്ടേഡ് വിമാനത്തിലാണ് ഇയാളെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്ന് സ്വർണ ക്യാപ്‌സൂളുകൾ.
കൊണ്ടോട്ടിയിലെയും പരിസരങ്ങളിലെയും ആശുപത്രികൾ എക്‌സറേ പരിശോധനാ സൗകര്യം നിഷേധിചതിനെ തുടർന്ന് പ്രത്യേക ആംബുലൻസിൽ തിരൂരങ്ങാടി സർക്കാർ ആശുപത്രിയിലെത്തിച്ചാണ് യാത്രക്കാരന്റെ പരിശോധന പൂർത്തിയാക്കിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ആർ രാജിയുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
0 Comments