തിരുവനന്തപുരം: കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആറു പേർ പിടിയിൽ.
ഭർത്താവിന് പുറമെ സുഹൃത്തുക്കളായ മൻസൂർ (45), അക്ബർ ഷാ (23), അർഷാദ് (33), രാജൻ (50), മനോജ് (25) എന്നിവരാണ് പിടിയിലായത്. മനോജ് ഒഴികെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മറ്റൊരു പ്രതി പള്ളിപ്പുറം സ്വദേശി നൗഫൽ ഒളിവിലാണ്.[www.malabarflash.com]
സംഭവത്തെക്കുറിച്ച് പോലീസ്: അകന്നുകഴിഞ്ഞ ദമ്പതികൾ ഒരു മാസം മുമ്പാണ് ഒന്നിച്ച് ഭര്‍ത്താവിന്റെ പോത്തൻകോടുള്ള വീട്ടിൽ താമസമാരംഭിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ കടൽത്തീരത്ത് പോകാമെന്ന് പറഞ്ഞ് ഭര്‍ത്താവ് യുവതിയെയും രണ്ട് മക്കളെയും പുതുക്കുറിച്ചിയിലെ രാജന്റെ വീട്ടിലെത്തിച്ചു. അവിടെവെച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. യുവതിയെയും നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. അതിനുശേഷം ഭർത്താവ് പുറത്തേക്ക് പോയി.
ഈ സമയം മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി.
ഇതിനിടെ, രാജന്റെ ഭാര്യ യുവതിയോട് രക്ഷപ്പെടാൻ പറഞ്ഞു. ഇളയ മകൻ ഉറങ്ങിയതിനാൽ നാലുവയസ്സുള്ള മകനെയും കൊണ്ട് യുവതി പുറത്തിറങ്ങി. പിന്നാലെയെത്തിയ പ്രതികൾ യുവതിയെയും മകനെയും ബലം പ്രയോഗിച്ച് ഓട്ടോയിൽ കയറ്റി കഠിനംകുളത്തെ ആളൊഴിഞ്ഞ പത്തേക്കർ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെെവച്ച് യുവതിക്ക് ബലമായി മദ്യം നൽകി. തുടർന്നായിരുന്നു പീഡനം. ഭയന്ന് നിലവിളിച്ച കുട്ടിയെ സംഘം മർദിച്ചു.

ഇതിനിടെ, യുവതി അവിടെനിന്ന് കുട്ടിയുമായി രക്ഷപ്പെട്ട് റോഡരികിലെത്തി. അതുവഴി വന്ന കാറിലെത്തിയ യുവാക്കളാണ് യുവതിയെയും കുട്ടിയെയും വീട്ടിലെത്തിച്ചശേഷം പോലീസിൽ അറിയിച്ചത്. പോലീസ് എത്തി യുവതിയെയും കുട്ടിയെയും ആശുപത്രിയിലാക്കി.
സംഭവത്തിന് തലേന്ന് രാജൻ ഭർത്താവിന് പണം കൈമാറിയെന്ന് യുവതി മൊഴി നൽകി. ഫോറൻസിക് വിഭാഗവും തെളിവെടുത്തു. സംഭവസ്ഥലത്തുനിന്ന് യുവതിയുടെ ചെരിപ്പ്, ഷാൾ, ബാഗ് എന്നിവ കണ്ടെടുത്തു. യുവതിയെ കൊണ്ടുപോയ ഓട്ടോയും കണ്ടെത്തി. പ്രതികൾക്കെതിരെ കൂട്ടബലാത്സംഗത്തിനും, കുഞ്ഞിന് മുന്നിലിട്ട് മാനഭംഗപ്പെടുത്തിയതിനാൽ പോക്സോ നിയമപ്രകാരവും കേസെടുത്തു. പ്രതികൾ ചാന്നാങ്കര, കഠിനംകുളം സ്വദേശികളാണ്. വനിതാ കമീഷനും കേസെടുത്തു.
0 Comments