കായംകുളം: ക്വാറന്റൈനിലിരിക്കെ മാർഗനിർദേശം ലംഘിച്ച് കറങ്ങിനടന്ന പിതാവിനും മകനും കോവിഡ്. ഇതോടെ കായംകുളം നഗരത്തിൽ നിയന്ത്രണം കർശനമാക്കി. മുംബൈയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞ പിതാവിനും മകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.[www.malabarflash.com]
മാർഗനിർദേശം ലംഘിച്ച് ഇവർ ഡോക്ടറെ കണ്ട് ചികിത്സ തേടുകയും സ്കാനിംഗ് സെന്ററും മാർക്കറ്റും സന്ദർശിക്കുകയും ചെയ്തിരുന്നു. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടറും സ്കാനിംഗ് സെന്ററിലെ രണ്ടു പേരും ക്വാറന്റൈനിൽ പോയി.
ഭർത്താവും ഭാര്യയും മകനുമടങ്ങിയ കുടുംബം 20 ദിവസം മുമ്പാണ് മൂംബെയിൽ നിന്നും എത്തിയത്.തുടർന്ന് ഇവരെ ചെന്നിത്തലയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രണ്ടു ദിവസം മുൻപ് ഗൃഹനാഥന് ശാരീരിക അസ്വസ്തയുണ്ടായതിനെ തുടർന്ന് ഇയാളെ ആംബുലൻസിൽകായംകുളത്തെത്തിച്ച് ഡോക്ടറെ കാണിച്ച് ചികിത്സ തേടി. കഴിഞ്ഞ ദിവസം ഇവർ ഓട്ടോയിൽ വീണ്ടും ഡോക്ടറെ കാണാനെത്തി.
ഡോക്ടർ നിർദേശിച്ചതനുസരിച്ച് ഇവർ സ്കാനിംഗിനായി പോയി. പിന്നീട് ഇവർ മാർക്കറ്റിലെത്തി ഇറച്ചിയും പലചരക്കുകടയിൽ നിന്നും ഉള്ളിയും മറ്റും വാങ്ങി മടങ്ങി. വെള്ളിയാഴ്ചയാണ് ഗ്രഹനാഥനും മകനും കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

0 Comments