NEWS UPDATE

6/recent/ticker-posts

ഷാർജയിൽ മലയാളി വ്യവസായി കെട്ടിടത്തിൽനിന്നു വീണു മരിച്ചു

ഷാ​​​​​​ർ​​​​​​ജ: ഗ​​​​​​ൾ​​​​​​ഫി​​​​​​ൽ മ​​​റ്റൊ​​​രു മ​​​​​​ല​​​​​​യാ​​​​​​ളി വ്യ​​​​​​വ​​​​​​സാ​​​​​​യി കൂ​​​ടി​ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു വീ​​​​​ണു മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ൽ. സ്പേ​​​​​​സ് സൊ​​​​​​ലൂ​​​​​​ഷ​​​​​​ൻ​​​​​​സ് ഇ​​​​​​ൻ​​​​​​റ​​​​​​ർ​​​​​​നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഗ്രൂ​​​​​​പ്പ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ അ​​​​​​ജി​​​​​​ത് ത​​​​​​യ്യി​​​​​​ലി​​​​​നെ​​​​​യാ​​​​​ണ് ഷാ​​​​​​ർ​​​​​​ജ ട​​​​​​വ​​​​​​റി​​​​​​ൽ​​​​​​നി​​​​​​ന്നു വീ​​​​​ണു മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. അ​​​തേ​​​സ​​​മ​​​യം, അ​​​​​​ജി​​​​​​ത്തി​​​​​​ന്‍റെ മ​​​​​​ര​​​​​​ണം ജീ​​​​​വ​​​​​നൊ​​​​​ടു​​​​​ക്കി​​​​​യ​​​​​താ​​​ണെ​​​ന്ന സൂ​​​ച​​​ന ഷാ​​​ർ​​​ജ പോ​​​ലീ​​​സ് ന​​​ൽ​​​കി.[www.malabarflash.com]

കേ​​​​​​ര​​​​​​ള പ്രീ​​​​​​മി​​​​​​യ​​​​​​ർ ലീ​​​​​​ഗ് (കെ​​​​​​പി​​​​​​എ​​​​​​ൽ-​​​​​​ദുബൈ) ക്രി​​​​​​ക്ക​​​​​​റ്റ് ടൂ​​​​​​ർ​​​​​​ണ​​​​​​മെ​​​​​​ൻ​​​​​​റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ കൂ​​​​​​ടി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ദു​​​​​​ബാ​​​​​​യി​​​​​​യി​​​​​​ൽ താ​​​​​​മ​​​​​​സ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ അ​​​​​​ജി​​​​​​ത്. തി​​​​​​ങ്ക​​​​​​ളാ​​​​​​ഴ്ച പു​​​​​​ല​​​​​​ർ​​​​​​ച്ചെ ഷാ​​​​​​ർ​​​​​​ജ​​​​​​യി​​​​​​ലേ​​​​​​ക്കു വാ​​​​​​ഹ​​​​​​ന​​​​​​മോ​​​​​​ടി​​​​​​ച്ച് എ​​​​​​ത്തി​. പി​​​​​​ന്നീ​​​​​​ട് കെ​​​​​​ട്ടി​​​​​​ട​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു താ​​​​​ഴേ​​​​​ക്കു വീ​​​​​ണ നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഉ​​​​​​ട​​​​​​ൻ​​​​​​ത​​​​​​ന്നെ അ​​​​​​ൽ ഖാ​​​​​​സി​​​​​​മി ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും മ​​​​​​രി​​​​​​ച്ച​​​​​​താ​​​​​​യി സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ച്ചു. മൃ​​​​​​ത​​​​​​ദേ​​​​​​ഹം ഫോ​​​​​​റ​​​​​​ൻ​​​​​​സി​​​​​​ക് മോ​​​​​​ർ​​​​​​ച്ച​​​​​​റി​​​​​​യി​​​​​​ലേ​​​​​​ക്കു മാ​​​​​​റ്റി​​​.

ര​​​​​​ണ്ടു കു​​​​​​ട്ടി​​​​​​ക​​​​​​ൾ​​​​​​ക്കും ഭാ​​​​​​ര്യ​​​​​​യ്ക്കു​​​​​​മൊ​​​​​​പ്പ​​​​​​മാ​​​​​​ണ് ക​​​​​​ണ്ണൂ​​​​​​ർ സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ അ​​​​​​ജി​​​​​​ത് താ​​​​​​മ​​​​​​സി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. അ​​​​​​ജി​​​​​​ത് വീ​​​​​​ട്ടി​​​​​​ൽ​​​​​​നി​​​​​​ന്നു പോ​​​​​​യ​​​​​​തു കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ അ​​​​​​റി​​​​​​ഞ്ഞി​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നു സു​​​​​​ഹൃ​​​​​​ത്താ​​​​​​യ അ​​​​​​ഡ്വ. ടി.​​​​​​കെ. ഹാ​​​​​​ഷി​​​​​​ക് പ​​​​​​റ​​​​​​ഞ്ഞു.

ക​​​​​​ഴി​​​​​​ഞ്ഞ 30 വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി യു​​​​​​എ​​​​​​ഇ​​​​​​യി​​​​​​ലു​​​​​​ള്ള അ​​​​​​ജി​​​​​​ത് ദുബൈയി​​​​​​ൽ ഒ​​​​​​ട്ടേ​​​​​​റെ ബി​​​​​​സി​​​​​​ന​​​​​​സ് സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഉ​​​​​​ട​​​​​​മ​​​​​​യാ​​​​​​ണ്. ഗോ​​​​​​ഡൗ​​​​​​ണ്‍, ലോ​​​​​​ജി​​​​​​സ്റ്റി​​​​​​ക്ക്, വ​​​​​​ർ​​​​​​ക്ക്ഷോ​​​​​​പ്പ്, കോ​​​​​​ൾ​​​​​​ഡ് സ്റ്റോ​​​​​​റേ​​​​​​ജ് സൗ​​​​​​ക​​​​​​ര്യം തു​​​​​​ട​​​​​​ങ്ങി​​​​​​യ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന സ്പെ​​​​​​യ്സ് മാ​​​​​​ക്സ് എ​​​​​​ന്ന ക​​​​​​ന്പ​​​​​​നി ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. 

വി​​​​​​വി​​​​​​ധ ഗ​​​​​​ൾ​​​​​​ഫ് രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടാ​​​​​​യി​​​​​​രു​​​​​​ന്നു പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം. ഗ​​​​​​ൾ​​​​​​ഫി​​​​​​ൽ ര​​​​​​ണ്ടു മാ​​​​​​സ​​​​​​ത്തി​​​​​​നി​​​​​​ടെ കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​​നി​​​ന്നു വീ​​​ണു മ​​​രി​​​ക്കു​​​ന്ന ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ മ​​​​​​ല​​​​​​യാ​​​​​​ളി വ്യ​​​​​​വ​​​​​​സാ​​​​​​യി​​​​​​യാ​​​​​​ണ് അ​​​​​​ജി​​​​​​ത്. ഏ​​​​​​പ്രി​​​​​​ലി​​​​​​ൽ മ​​​​​​ല​​​​​​യാ​​​​​​ളി വ്യ​​​​​​വ​​​​​​സാ​​​​​​യി​​​​​​യാ​​​​​​യ ജോ​​​​​​യ് അ​​​​​​റ​​​​​​യ്ക്ക​​​​​​ൽ സ​​​​​മാ​​​​​ന​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ൽ മ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

പ​​​ന​​​ങ്കാ​​​വി​​​ലെ ശ്രീ​​​നി​​​ധി​​​യി​​​ല്‍ പ​​​ദ്മ​​​നാ​​​ഭ​​​ന്‍ നാ​​​യ​​​ര്‍-​​​ന​​​ന്ദി​​​നി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് അ​​ജി​​ത്. ഭാ​​​ര്യ: ബി​​​ന്ദു. മ​​​ക്ക​​​ള്‍: അ​​​മ​​​ര്‍ (ബി​​​സി​​​ന​​​സ്, ദുബൈ), ല​​​ക്ഷ്മി (വി​​​ദ്യാ​​​ര്‍ഥി​​​നി). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: അ​​​നി​​​ല്‍ (ദുബൈ), അ​​​ജീ​​​ഷ് (ബം​​​ഗ​​​ളൂ​​​രു).

Post a Comment

0 Comments