മഞ്ചേരി: മെഡിക്കൽ കോളജ് ആശുപത്രി സ്റ്റെപ് ഡൗൺ വാർഡിൽനിന്ന് വീൽചെയറിൽ പുറത്തിറങ്ങിയ സൈനുദ്ദീൻ ദൈവത്തിന് സ്തുതി പറഞ്ഞു. തുടർന്ന് തനിക്ക് പുതുജീവിതം ലഭിക്കാൻ കാരണക്കാരനായ 23കാരനായ വിനീതിന്റെ കൈപിടിച്ച്, ഹൃദയം തൊട്ട് നന്ദി പറഞ്ഞു. ഒപ്പം ചുറ്റുമുള്ള ഡോക്ടർമാരോടും.[www.malabarflash.com]
സംസ്ഥാനത്ത് പ്ലാസ്മ തെറപ്പിയിലൂടെ കോവിഡ് മുക്തനായ ആദ്യ വ്യക്തിയാണ് പാലക്കാട് തൃത്താല ഒതളൂർ സ്വദേശി സൈനുദ്ദീൻ (50). നേരത്തെ ചെന്നെയിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗം ഭേദമായ എടപ്പാൾ കോലളമ്പ് സ്വദേശി കല്ലൂർ വീട്ടിൽ വിനീതാണ് ഇദ്ദേഹത്തിന് പ്ലാസ്മ നൽകിയത്. ഡോക്ടർമാർ ആവശ്യപ്പെട്ടപ്പോൾ പൂർണ മനസ്സോടെ വിനീത് സമ്മതിക്കുകയായിരുന്നു.
ഇതിൽ ഏറെ സന്തോഷമുണ്ടെന്ന് യുവാവ് പറഞ്ഞു. വിനീതിന് തന്റെ കുടുംബത്തിന്റെ സ്നേഹോപഹാരം നൽകിയാണ് സൈനുദ്ദീൻ മടങ്ങിയത്. കോവിഡിന് കേരളത്തില്‍ ആദ്യമായി പ്ലാസ്മ തെറപ്പി നടത്തിയത് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ജൂണ്‍ അഞ്ചിനായിരുന്നു ഇത്.

മസ്കത്തിൽനിന്ന് നാട്ടിലെത്തിയ സൈനുദ്ദീന്‍ ജൂൺ 13നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ അസുഖവും പ്രഷറും ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനാൽ ഐ.സി.യുവിലേക്ക് മാറ്റുകയും വെന്റിലേറ്റർ ചികിത്സ നൽകുകയും ചെയ്തു.
ഇതിനിടെ സംസ്ഥാന മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരമാണ് പ്ലാസ്മ തെറപ്പി ചികിത്സ നടത്തിയത്. 12 ദിവസത്തെ ചികിത്സയിലൂടെ രോഗം ഭേദമായതോടെ 25ന് സ്റ്റെപ് ഡൗൺ വാർഡിലേക്ക് മാറ്റി. തുടർന്നാണ് വെള്ളിയാഴ്ച വീട്ടിലേക്ക് മടങ്ങിയത്.

ഡി.പി.എം ഡോ. ഷിബുലാല്‍, മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, സൂപ്രണ്ടും കോവിഡ് ജില്ല സര്‍വൈലന്‍സ് ഓഫിസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫിസര്‍ ഡോ. പി. ഷിനാസ് ബാബു എന്നിവര്‍ യാത്രയയക്കാനെത്തി.
1 Comments
diskonc8
ReplyDelete