തിരുവനന്തപുരം: സംസ്ഥാനത്ത് 20,000 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടം നിർമിക്കാൻ അടിത്തറ കെട്ടുന്നതിനുള്ള മണ്ണ് എടുക്കാൻ ഇനി അനുമതി വേണ്ട. കെട്ടിട നിർമാണമേഖലയുടെ നിരന്തര ആവശ്യത്തെത്തുടർന്നാണു തീരുമാനം.[www.malabarflash.com]
എടുത്തുമാറ്റുന്ന മണ്ണ് തണ്ണീർത്തടങ്ങളിലോ ചതുപ്പു നിലങ്ങളിലോ ഇടാൻ പാടില്ലെന്നാണു വ്യവസ്ഥ. പുറത്തേക്കു കൊണ്ടുപോകാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമാണ്.
കെട്ടിട നിർമാണത്തോടനുബന്ധിച്ച് അടിത്തറ കെട്ടാൻ മണ്ണെടുക്കുന്നതിന് 300 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് ഇതുവരെ ക്വാറിയിംഗ് പെർമിറ്റ് ആവശ്യമായിരുന്നു.
ഇത്തരത്തിൽ പെർമിറ്റ് എടുക്കുന്നതിന് 50 മീറ്റർ ചുറ്റളവിലുള്ള വീടുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവയുടെ ഉടമസ്ഥരിൽ നിന്നുള്ള സമ്മതപത്രം, റവന്യൂ രേഖകൾ, സർവേ മാപ്പ്, പാരിസ്ഥിതിക അനുമതി, റോഡും മറ്റുമുണ്ടെങ്കിൽ അധികൃതരുടെ അനുമതി തുടങ്ങിയവ നിർബന്ധമായിരുന്നു.
കേന്ദ്ര സർക്കാർ 20,000 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടങ്ങളെ പാരിസ്ഥിതിക അനുമതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തും ഇളവു വേണമെന്ന് കെട്ടിടനിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു.

0 Comments