തിരുവനന്തപുരം: ലോഡുമായി വന്ന കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ കുഴഞ്ഞ് വീണതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തിലേക്കു ചാടിക്കയറി വാഹനം നിർത്തി വൻദുരന്തം ഒഴിവാക്കിയ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് 3,000 രൂപ പാരിതോഷികവും സംസ്ഥാന പോലീസ് മേധാവിയുടെ അഭിനന്ദന സർട്ടിഫിക്കറ്റും.[www.malabarflash.com]
പാലക്കാട് ആലത്തൂർ ഹൈവേ പോലീസിൽ ഡ്രൈവറായ സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ.വിനോദ് ആണ് ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് അതിസാഹസികമായി ചാടിക്കയറി കൈകൊണ്ട് ബ്രേക്ക് അമർത്തി വാഹനം നിർത്തി നിരവധി പേരുടെ ജീവൻ രക്ഷിച്ചത്.
വെള്ളിയാഴ്ച രാവിലെ ആലത്തൂർ സ്വാതി ജംഗ്ഷനിലായിരുന്നു സംഭവം. ജംഗ്ഷനിലെ ഇടറോഡിൽ സ്വന്തം ബൈക്കിനു സിഗ്നൽ കാത്തുനിൽക്കവെയാണ് ഹൈവേയിലൂടെ വന്ന കണ്ടെയ്നർ ലോറി അപകടകരമായി റോഡരികിലേക്കു നീങ്ങുന്നത് വിനോദിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ലോറിക്കു മുന്നിലായി ധാരാളം വാഹനങ്ങളുമുണ്ടായിരുന്നു. ലോറി ഡ്രൈവർ സ്റ്റിയറിംഗിൽ തളർന്നുകിടക്കുന്നതുകണ്ട വിനോദ് ഡ്രൈവറുടെ കാബിൻ തുറന്ന് ലോറിക്കകത്തു കയറി സ്റ്റിയറിംഗ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിർത്തുകയായിരുന്നു.
അപസ്മാരം വന്ന് കുഴഞ്ഞുപോയ ഡ്രൈവർ ഇതിനിടെ വിനോദിന്റെ ദേഹത്തേക്ക് വീണു. ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. പാലക്കാട് എആർ ക്യാന്പിലെ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് കാട്ടുശേരി സ്വദേശിയായ വിനോദ്.

0 Comments